കറുവപ്പട്ട നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണിത്. കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കറുവപ്പട്ട വെള്ളത്തിന്റെ ഗുണങ്ങള്‍ അറിയാം.
പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന നല്ലൊരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഈ വെള്ളം എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കുറയ്ക്കാനും ഗുണകരമാണ്. അതിനാല്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.
Also Read
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.കൂടാതെ വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ കുടിക്കാം. ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്. അതിനാല്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
രോഗപ്രതിരോധശേഷി കൂട്ടാനും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗുണം ചെയ്യും. കൂടാതെ ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും മലബന്ധത്തെ അകറ്റാനും ഇത് ഉപകരിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Benefits Of Consuming Cinnamon Water Regularly
Published: 23 May 2024, 04:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented