ജാപ്പനീസ് നൂഡിൽസ് സൂപ്പ് വിഭവമായ റാമനോടുള്ള പ്രിയം ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ദീപിക പദുക്കോണും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇരുവർക്കും വേണ്ടി റാമൻ തയ്യാറാക്കിയതിനെക്കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ സെലിബ്രിറ്റി ഷെഫ് ഹർഷ് ദീക്ഷിത് സംസാരിക്കുന്നുണ്ട്. നിറയെ കുരുമുളക് ചേർത്തതും എരിവുള്ളതുമായ ചൈനീസ് വേരുകളുളള നൂഡിൽസിനോടാണ് പ്രിയങ്കയ്ക്ക് പ്രിയമെന്ന് അദ്ദേഹം പറയുന്നു. അവർക്കായി തയ്യാറാക്കിയ റാമൻ റെസിപിയെക്കുറിച്ചും ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെഫ് പങ്കുവെക്കുന്നുണ്ട്.

To advertise here,

'മികച്ച റാമൻ തയ്യാറാക്കാനായി പത്ത് വർഷമായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആലിയയ്ക്കും ദീപികയ്ക്കും വേണ്ടി ചിക്കൻ, പോർക്ക് റാമൻ തയ്യാറാക്കിയിട്ടുണ്ട്. താൻ നടത്തിയ യാത്രകളുടെ ഓർമകളിലേക്ക് ഇവ കൊണ്ടുപോകുന്നുവെന്ന് ആലിയ ഒരിക്കൽ പറഞ്ഞു. അതാണ് രുചിയുടെ ശക്തി'- ഹർഷ് പറയുന്നു. 

ടേർ (സീസണിംഗ് ബേസ്, സാധാരണയായി സോയ അല്ലെങ്കിൽ മിസോ), ബ്രോത്ത്, നൂഡിൽസ്, പ്രോട്ടീൻ, ടോപ്പിംഗ്സ് എന്നിവ ചേർന്നതാണ് റാമൻ. എന്നാൽ ടേർ ഉപയോഗിക്കുന്നതിന് പകരം ബ്രോത്ത് നേരിട്ട് സീസൺ ചെയ്ത് പരീക്ഷിച്ചുനോക്കി. ഈ ട്വിസ്റ്റ് എല്ലാ ക്ലൈയിൻ്റുകൾക്കും വർക്കായി. റാമൻ റെസിപി പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

രണ്ട് തരം ബ്രോത്ത് ഓപ്ഷനുകളാണ് ദീപികയ്ക്ക് നൽകിയത്. ടോറി പൈതാൻ (ക്രീമിയായവ), ഷിയോ ടേർ (കട്ടി കുറഞ്ഞത്) എന്നിങ്ങനെ. നൂഡിൽ ഓപ്ഷനുകളിൽ ക്ലാസിക് ആൽക്കലൈൻ നൂഡിൽസും കോൺജാകിൽ നിന്നുണ്ടാക്കിയ ഷിററ്റാക്കി നൂഡിൽസും. ഇവയെ മിറാക്കിൾ നൂഡിൽസ് എന്നും വിളിക്കുന്നു. കലോറി ഒട്ടു തന്നെയില്ലെന്നു പറയാം. എരിവുള്ളതും കുരുമുളകുളക് നിറഞ്ഞതുമായ മിറാക്കിൾ നൂഡിൽസാണ് ദീപിക തിരഞ്ഞെടുത്തത്. കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടെന്നും ഹർഷ് ഓർക്കുന്നു. 

റൺബീർ കപൂർ, ആലിയ ഭട്ട്, നാഗാർജുന, അയാൻ മുഖർജി, ജാൻവി കപൂർ, മഹേഷ് ബാബു, അതിയ ഷെട്ടി, സുനിൽ ഷെട്ടി, കെ.എൽ. രാഹുൽ തുടങ്ങി നിരവധി താരങ്ങളുടെ പ്രൈവറ്റ് ഷെഫാണ് ഹർഷ് ധീക്ഷിത്.