
പൊറോട്ട ഇഷ്ടമില്ലാത്തവരുണ്ടാവില്ല. എങ്കില്‍ പൊറോട്ട മാസ്‌കിന്റെ രൂപത്തിലായാലോ... മധുരയിലെ ഒരു റസ്‌റ്റൊറന്റിലാണ് മാസ്‌കിന്റെ രൂപത്തിലുള്ള ചൂട് പൊറോട്ടകള്‍ വിളമ്പുന്നത്. കൊറോണ വൈറസിനെതിരെ ബോധവത്ക്കരണം നടത്താന്‍ വേണ്ടിയാണ് ഈ മാസ്‌ക് പൊറോട്ടകള്‍.
ടെമ്പിള്‍ സിറ്റിയിലെ വലിയ ഹോട്ടലുകളിലൊന്നാണ് ഇത്. ' മാസ്‌ക് പൊറോട്ട ചൊവ്വാഴ്ച രാവിലെയാണ് നല്‍കിത്തുടങ്ങിയത്. ഉച്ചയോടെ കൂടുതല്‍ ആളുകള്‍ തിരക്കി വന്നു തുടങ്ങി.' ഹോട്ടലിന്റെ ഉടമയായ കെ.എല്‍ കുമാര്‍ പറയുന്നു.
പൊതുവിടങ്ങളില്‍ ആളുകളെ മാസ്‌ക് ധരിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊറോട്ടയുടെ ലക്ഷ്യം. ആളുകള്‍ക്ക് ഈ രോഗത്തെ തടയുന്നതിനെ പറ്റി കൂടുതല്‍ ബോധവത്ക്കരണം നടത്തുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കുമാര്‍.
മാസ്‌ക് പൊറോട്ടക്ക് നൂറുകണക്കിന് ഓര്‍ഡറുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കുട്ടികളുടേത്. ഒരു പൊറോട്ട സെറ്റിന് 50 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. പല ഫുഡ് ഡെലിവറി ആപ്പുകളിലും ഈ പൊറോട്ട ഓര്‍ഡര്‍ ചെയ്യാനാവും.
Content Highlights: a hotel in tamilandu includes mask parotta in their menu for corona virus awareness
Published: 08 Jul 2020, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented