ലോകമെമ്പാടുമുള്ള കാപ്പി പ്രേമികൾ ഒക്ടോബർ ഒന്നിന് രണ്ട് കപ്പ് കാപ്പി അധികം കുടിച്ചാലും കുറ്റം പറയാനില്ല. അന്താരാഷ്ട്ര കാപ്പി ദിനത്തിലുള്ള ചെറിയ സന്തോഷം അങ്ങനെയും ആഘോഷിക്കാം. കാപ്പിയെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കടന്നുവരുന്ന ഒരു പദമാണ് 80/20 റൂൾ.
എന്താണ് 80/20 നിയമം?
80% ഫലങ്ങളും 20% ശ്രമങ്ങളിൽ നിന്നാണ് പലപ്പോഴും ഉണ്ടാകുന്നത് എന്ന ബിസിനസ് തത്വത്തിൽ നിന്നാണ് ഇതിൻ്റെ ഉത്ഭവം. പാരെറ്റോ പ്രിൻസിപ്പിൾ എന്നും ഇവ അറിയപ്പെടുന്നു. ഇറ്റാലിയൻ ഇക്കണോമിസ്റ്റ് വിൽഫ്രഡോ പാരറ്റോ തൊണ്ണൂറുകളുടെ ആദ്യം കൊണ്ടുവന്ന ഈ ആശയം പിൽക്കാലത്ത് പല മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.
മികച്ച കാപ്പി തിരഞ്ഞെടുത്ത്, അമിതമാവാതെ, ആസ്വദിച്ച് കുടിക്കുന്നതാണ് കാപ്പിയിൽ ഈ റൂളിൻ്റെ പ്രാഥമിക ആശയം.
കാപ്പിയിലെ 80/20 നിയമം
80/20 നിയമത്തിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്.
ആരോഗ്യപരമായി ആസ്വദിക്കാം: 80% സമയവും ആരോഗ്യകരമായി കാപ്പി ആസ്വദിക്കാം. ഉദാഹരണത്തിന്, ബ്ലാക്ക് കോഫി ഏറ്റവും കുറഞ്ഞ പഞ്ചസാരയോടെയും കൃത്രിമ ക്രീമുകൾ ഇല്ലാതെയും കുടിക്കാം. ശേഷിക്കുന്ന 20% പ്രാവശ്യവും നിങ്ങൾ ഇഷ്ടപ്പെടുന്ന കാരമൽ ലാറ്റെ, മോച്ച, അല്ലെങ്കിൽ വിപ്പ്ഡ് ക്രീം ചേർത്ത കോൾഡ് ബ്രൂ എന്നിവ കുറ്റബോധമില്ലാതെ ആസ്വദിക്കാവുന്നതാണ്.
ബ്രൂവിങ്ങിൽ കൂടുതൽ ശ്രദ്ധനൽകാം: മികച്ച നിലവാരമുള്ള കാപ്പി ബീനുകൾക്ക് 80% ശ്രദ്ധ നൽകുകയും 20% നിലവാരം ബ്രൂവിങ് ടെക്നിക്കിൻ്റെ കാര്യത്തിൽ നൽകാമെന്നും ചിലർ വ്യാഖ്യാനിക്കുന്നു.
80/20 റൂളിൻ്റെ പ്രസസക്തി
പലർക്കും ദിവസം തുടങ്ങാൻ കാപ്പി അത്യാവശ്യമാണ്.എന്നാൽ അമിതമായ ഉപഭോഗം, പഞ്ചസാരയുടെ അളവ്, ഉറക്കക്കുറവ് എന്നിവ ചിലർക്ക് അനുഭവപ്പെട്ടേക്കാം. 80/20 റൂൾ ആരോഗ്യകരമായ ഉപഭോഗം പ്രത്സാഹിപ്പിക്കുന്നു.
80/20 റൂൾ എങ്ങനെ പ്രാവർത്തികമാക്കാം?
മികച്ച ബീൻസ് തിരഞ്ഞെടുക്കാം: ഫ്രഷ് ആയി റോസ്റ്റ് ചെയ്തതും മികച്ച കമ്പനികളുടെ കാപ്പി ഉത്പന്നങ്ങളും തിരഞ്ഞെടുക്കാം.
ആരോഗ്യകരമായ തിരഞ്ഞെടുപ്പ്: ബ്ലാക്ക് കോഫി, അമേരിക്കാനോ, അല്ലെങ്കിൽ ലൈറ്റ് കാപ്പുച്ചിനോ എന്നിവ തിരഞ്ഞെടുക്കാം.
ഉറക്കം തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താം: ഉറക്കത്തിന് തടസ്സമാകാതെയും രാത്രി ഏറെ വൈകിയും കുടിക്കാതിരിക്കാം.
Content Highlights: Discover the 80/20 rule for coffee! Learn how to enjoy your favorite brew while prioritizing health and flavor.
Published: 01 Oct 2025, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented