നമ്മുടെ നാട്ടിലെ നഗരപ്രദേശങ്ങളിൽ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങൾ ഏറെ സജീവാണ്. ഗ്രാമ പ്രദേശങ്ങളിലും ഡെലിവറി സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വലിയ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ പദാർഥങ്ങളാണ് സാധാരണ ഫുഡ് ഡെലിവറി സേവനങ്ങൾ വിതരണം ചെയ്യാറ്. വഴിയോര കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇവരുടെ സേവനം സാധാരണ ലഭിക്കാറില്ല.
എന്നാൽ ഈ പ്രശ്നം മറികടക്കാൻ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഒരു വഴിയോര കച്ചവടക്കാരന്‍ കണ്ടെത്തിയിരിക്കുന്ന തന്ത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒരു ഫുഡ് ബ്ലോഗറാണ് ഇദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചത്.
കാഴ്ചയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ഏജന്റാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ബൈക്കില്‍ യൂണിഫോമിന് സമാനമായ വസ്ത്രവും ധരിച്ച് കാരിയറുമായാണ് ഇദ്ദേഹം പോകുന്നത്. എന്നാല്‍ ശരിക്കും ഈ കാരിയറില്‍ ഇദ്ദേഹം വില്‍പനയ്ക്കായി വച്ചിരിക്കുന്ന ഇഡ്ഡലിയും സാമ്പാറും ചട്ണിയുമാണുള്ളത്.
ആവശ്യക്കാര്‍ക്ക് ചെറിയ ഡിസ്‌പോസിബിള്‍ പാത്രത്തിലായി ഇഡ്ഡലിയും സാമ്പാറും ചട്ണിയും പോകുന്ന വഴിയിലൊക്കെ വിളമ്പിനല്‍കും. ഒരു ഇഡ്ഡലിക്ക് പത്ത് രൂപ നിരക്കിലാണ് വിൽക്കുന്നത്.
ആളുകളെ ആകര്‍ഷിക്കുന്നതിനാണ് ഈ ഡെലിവെറി ഏജന്റിന്റെ വേഷം. ഈ പരിശ്രമം വിജയിച്ചു. എന്തുതന്നെയായാലും അദ്ദേഹത്തിന്റെ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.
Content Highlights: Idli On Bike,idli,food delivery agent, Lucknow
Published: 09 Feb 2023, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented