
ലോകമെമ്പാടും ഇന്ന് ഏറെ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗനിസം. മത്സ്യ മാംസാദികളും പാലും പാലുത്പന്നങ്ങളും മുട്ടയും പൂര്‍ണമായി വര്‍ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണിത്. എന്നാല്‍, ഭക്ഷണത്തില്‍ മാത്രമല്ല, മൃഗങ്ങളുടെ തൊലിയും മറ്റ് ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയൊന്നും വീഗനിസം പിന്തുടരുന്നവര്‍ ഉപയോഗിക്കാറില്ല. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, രണ്‍വീര്‍ സിങ്, കങ്കണ റണൗട്ട്, ജോണ്‍ എബ്രാഹം, പാര്‍വതി തിരുവോത്ത്, ക്രിക്കറ്റ് താരം വിരാട് കോലി ഭാര്യ അനുഷ്‌കാ ശര്‍മ എന്നിവര്‍ തങ്ങള്‍ വീഗനിസം പിന്തുടരുന്നവരാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.
ആരോഗ്യത്തിന് മികച്ചതാണെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദം കൂടിയാണ് ഈ ആഹാരക്രമം. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും ഏറെ സംസാരിക്കുന്ന ഈ കാലത്ത് വീഗന്‍ ആഹാരക്രമത്തില്‍ വളരെ പ്രസക്തിയുണ്ട്. വീഗന്‍ ആഹാരക്രമത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവര്‍ഷവും നവംബര്‍ ഒന്നാം തീയതി വീഗന്‍ദിനം ആചരിക്കുന്നത്.
യു.കെ. വീഗന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1994 മുതലാണ് വീഗന്‍ ദിനം ആചരിച്ചുതുടങ്ങിയത്. വീഗന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു അത്. വീഗനിസം എന്ന ആശയം നിലയില്‍ വന്നിട്ട് ഏകദേശം 200 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഡോ. വില്യം ലാംബെ എന്ന യൂറോപ്യനാണ് ആദ്യമായി വീഗനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
Content Highlights: vegan diet, world vegan day 2022, history and significance of vegan day, food
Published: 01 Nov 2022, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented