ബോളിവുഡിന് പ്രിയങ്കരനായ നടനാണ് വരുൺ ധവാൻ. എന്നാൽ അദ്ദേഹം നടനെന്നതിലുപരി നല്ലൊരു ഷെഫ് കൂടിയാണ്. അദ്ദേഹം താനുണ്ടാക്കിയ പുതിയ വിഭവത്തെക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ പാചകമികവിന് സ്വന്തം പിതാവായ ഡേവിഡ് ധവാന്റെ അഭിനന്ദനവും ലഭിച്ചു. ശിവരാത്രിയാഘോഷങ്ങളുടെ ഭാഗമായാണ് വരുൺ ധവാൻ ഹൽവയുണ്ടാക്കിയത്.
'അച്ഛൻ എന്റെ ഹൽവയെക്കുറിച്ച് പറയുന്നു' എന്ന് അടിക്കുറിപ്പ് നൽകിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പപ്പാ..മഹാ ശിവരാത്രിക്ക് ഞാൻ ഉണ്ടാക്കിയ ഹൽവ എങ്ങനെയുണ്ട്' എന്നു ചോദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
മകനുണ്ടാക്കിയ ഹൽവ അതീവ താത്പര്യത്തോടെ കഴിയ്ക്കുന്ന ഡേവിഡ് ധവാനെ വീഡിയോയിൽ കാണാം. ഹൽവ വളരെ നല്ലതാണെന്നും അതിനാൽ താൻ വീണ്ടും കഴിയ്ക്കുകയാണെന്നും വരുണിനോട് അദ്ദേഹം പറയുന്നുണ്ട്.
പാചകമികവിനേക്കാൾ ഉപരിയായി അച്ഛൻ-മകൻ സ്‌നേഹത്തിന്റെ നേർക്കാഴ്ചയും ഈ വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളിട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനയും കരിഷ്മ കപൂറുമെല്ലാം പോസ്റ്റിൽ അഭിനന്ദനവുമായെത്തിയിട്ടുണ്ട്.
Content Highlights: Varun Dhawan, david dhawan, halwa, cooking
Published: 19 Feb 2023, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented