ഓരോ ദിവസവും സാമൂഹികമാധ്യമങ്ങളില്‍ പലതരത്തിലുള്ള ഫുഡ് വീഡിയോകളാണ് വൈറലാകുന്നത്. ഇത് വരെ കേട്ടുപോലും പരിചിതമല്ലാത്ത ഭക്ഷണങ്ങളുടെ കോംമ്പിനേഷനുകളും അവതരിപ്പിക്കപ്പെടാറുണ്ട്. ഫുഡ് വ്ളോഗര്‍മാരും ഇത്തരത്തിലുള്ള ഭക്ഷണവീഡിയോ പോസ്റ്റ് ചെയ്യുന്നതില്‍ മത്സരമാണ്.
തുടര്‍ന്ന് ഇതിനെച്ചൊല്ലി വലിയ ചര്‍ച്ചകളും ചൂടുപിടിക്കുന്നത് പതിവാണ്. അത്തരത്തിലുള്ള പോസ്റ്റാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു കുല്‍ഫിയാണ് പുതിയ വിഷയം. വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കാന്‍ എല്ലാവര്‍ക്കും താത്പര്യമാണ്.
ചൂടുകാലമായതോടെ എല്ലാവരും തന്നെ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് കുല്‍ഫി. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ തണുപ്പിക്കാന്‍ ഇവ സഹായകരമാണ്. മലായ് കുല്‍ഫി, പിസ്ത കുല്‍ഫി, മാംഗോ കുല്‍ഫി അങ്ങനെ പലയിനം കുല്‍ഫികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ സ്വര്‍ണപേപ്പറില്‍ പൊതിഞ്ഞ കുല്‍ഫി ആരെങ്കിലും കഴിച്ചിട്ടുണ്ടോ? ഇന്‍ഡോറിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റോളിലാണ് ഈ 'ഗോള്‍ഡ് കുല്‍ഫി' വില്‍ക്കുന്നത്. അതും 24 കാരറ്റ് സ്വര്‍ണ പേപ്പറില്‍ പൊതിഞ്ഞ കുല്‍ഫിയാണത്രേ ഇവിടെ വില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.
കടയുടമ ഐസ്‌ക്രീം ഫ്രീസറില്‍ നിന്ന് കുല്‍ഫി പുറത്തെടുത്ത് അതിന്റെ കവര്‍ നീക്കം ചെയ്തതിനു ശേഷം ഭക്ഷ്യയോഗ്യമായ ഗോള്‍ഡ് പേപ്പര്‍ കൊണ്ട് റോള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. 351 രൂപയാണ് ഈ സ്വര്‍ണ കുല്‍ഫിയുടെ വില.
കുല്‍ഫി പോലെ തന്നെ പ്രത്യേകതയുള്ളതാണ് കടയുടമയുടെ രൂപവും. കൈയിലും കഴുത്തിലും വിരലുമെല്ലാം അസാമാന്യ വലുപ്പത്തില്‍ സ്വര്‍ണ നിറത്തിലുള്ള ആഭരണങ്ങളും ഇദ്ദേഹം അണിഞ്ഞിട്ടുണ്ട്. വീഡിയോ വൈറലായതോടെ കമന്റുമായി നിരവധിപ്പേരാണെത്തിയിരിക്കുന്നത്. ഉടമയുടെ ആഭരണം കണ്ടിട്ട് ഈ ഇലയും സ്വര്‍ണം ആകാന്‍ സാധ്യതയില്ല എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ പേപ്പര്‍ യഥാര്‍ത്ഥ സ്വര്‍ണമല്ലെന്നും കമന്റുകള്‍ വന്നിട്ടുണ്ട്.
Content Highlights: kulfi,24-Carat Gold Leaf , golden kulfi,street food
Published: 01 May 2023, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented