ഒരോ ദിവസവും സാമൂഹികമാധ്യമങ്ങളില്‍ പലതരത്തിലുള്ള ഫുഡ് വീഡിയോകളാണ് വൈറലാകുന്നത്. ഇത് വരെ കേട്ടിട്ടുപോലുമില്ലാത്ത ഭക്ഷണങ്ങളുടെ കോമ്പിനേഷനുകളും പുത്തന്‍ പാചകപരീക്ഷണങ്ങളുമെല്ലാം ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. 

To advertise here,

ഫുഡ് വ്ളോഗര്‍മാരും  വ്യത്യസ്തയുള്ള ഭക്ഷണവീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മത്സരമാണ്. തുടര്‍ന്ന് ഇതിനെച്ചൊല്ലി വലിയ ചര്‍ച്ചകളും ചൂടു പിടിക്കുന്നത് പതിവാണ്. അത്തരത്തിലുള്ള പോസ്റ്റാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ഒരു പഞ്ചാബി യുവാവ് നടത്തുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണ് വീഡിയോയുള്ളത്. മിക്കയാളുകള്‍ക്കും ഏറെ പ്രിയങ്കരമായ കെ.എഫ്.സി ബ്രാന്‍ഡ് ചിക്കന് സമാനമായ ചിക്കന്‍ ഫ്രൈ ആണ് ഇദ്ദേഹം സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ഉണ്ടാക്കുന്നത്. കമ്ര ഫ്രൈഡ് ചിക്കന്‍' എന്നതാണ് ഇദ്ദേഹത്തിന്റെ ചിക്കന്റെ പേര്.

കെഎഫ്‌സി ചിക്കന്‍ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് കമ്ര ചിക്കനും. എന്നാല്‍ വിലയാണ് ശ്രദ്ധിക്കേണ്ട കാര്യം. വെറും പത്തുരൂപയാണ് ഒരു പീസ് ചിക്കന് അദ്ദേഹം ഈടാക്കുന്നത്. ഇത് സത്യം തന്നെയാണോയെന്നും കബളിപ്പിക്കുന്നതല്ലേയെന്നും വീഡിയോയില്‍ കടയുടമയോട് ചോദിക്കുന്നതും കാണാം. 

ഇത് സത്യമാണ് കെ.എഫ്.സി പോലുള്ള ചിക്കന് പത്തുരൂപമാത്രം മതിയെന്നും അദ്ദേഹം മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്.

ഇത് ഒരു പീസ് ചിക്കന്റെയാണോ പ്ലേറ്റ് ചിക്കന്റെ വിലയാണോയെന്നും സംശയവും പലരും ചോദിക്കുന്നുണ്ട്. കൂടാതെ ഇത്ര കുറഞ്ഞ വിലയില്‍ ചിക്കന്‍ നല്‍കിയാല്‍ അത് നഷ്ടമല്ലേയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.