
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ ഭക്ഷണരീതികളെ പറ്റി കൊട്ടാരത്തിലെ ഷെഫായിരുന്ന ഡാരന്‍ മക്ഗ്രാഡി തുറന്നു പറഞ്ഞിരുന്നു. സാധാരണക്കാരുടെ ഭക്ഷണരീതികളാണ് അവയെന്നായിരുന്നു ഷെഫിന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ രാജ്ഞിയുടെ മറ്റൊരു ശീലത്തെ പറ്റിയാണ് മക്ഗ്രാഡി തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.
രാജ്ഞിക്ക് ഫാസ്റ്റ്ഫുഡുകള്‍ ഇഷ്ടമല്ല. പക്ഷേ ഒരു ഫാസ്റ്റ്ഫുഡിനോട് മാത്രം പ്രത്യേകം ഒരു ഇഷ്ടമുണ്ട്. ബര്‍ഗറാണ് ആ രാജകീയ ഭക്ഷണം. 94-കാരിയായ രാജ്ഞി പ്രത്യേകമായി തയ്യാറാക്കുന്ന ബര്‍ഗറാണ് കഴിക്കുന്നത്. ബണ്‍ ഇല്ലാത്ത തരം ബര്‍ഗറുകളാണ് അവ.
'രാജകീയ റസിപ്പി അനുസരിച്ചുള്ള ബര്‍ഗറുകള്‍ ഞങ്ങള്‍ ഉണ്ടാക്കുകയാണ് പതിവ്. പുറത്തുനിന്ന് വാങ്ങുകയല്ല. ഭംഗിയുള്ള ക്രാന്‍ബെറി പോലുള്ളവയെല്ലാം ഞങ്ങള്‍ ഉപയോഗിക്കും. പക്ഷേ ബണ്‍ മാത്രമില്ല.' മക്ഗ്രാഡി ഇന്‍സൈഡര്‍ മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു.
കത്തിയും മുള്ളും ഉപയോഗിച്ചാണ് രാജ്ഞി ബര്‍ഗര്‍ കഴിക്കുന്നത്. അവര്‍ കൈകൊണ്ട് കഴിക്കുന്ന ഒരേയൊരു ഭക്ഷണം വൈകുന്നേരത്തെ ചായയുടെ സ്‌നാക്‌സ് മാത്രമാണ്.
അതുപോലെ, കൊട്ടാരമെനുവില്‍ ഒരിക്കലും ഉള്‍പ്പെടാത്ത ഭക്ഷണം പിസയാണ്. താന്‍ ജോലി ചെയ്ത 11 വര്‍ഷക്കാലത്ത് കൊട്ടാരത്തിലെ അടുക്കളയില്‍ ഒരിക്കലും പിസ തയ്യാറാക്കിയിട്ടില്ലെന്നും മക്ഗ്രാഡി പറയുന്നു.
Content Highlights: Queen Elizabeth avoids all fast food except burgers
Published: 10 Sept 2020, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented