ഒരുപാട് പോഷകഗുണങ്ങളുള്ള പഴമാണ് പപ്പായ. ജ്യൂസ് ആയോ അല്ലാതെയോ കഴിക്കാവുന്ന പഴമാണിതെന്ന് അറിയാമല്ലേ. പപ്പായ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ കാരണമെന്തായിരിക്കും?
പപ്പായ ജ്യൂസിലെ പപ്പൈന്‍ പോലുള്ള എന്‍സൈമുകളും പോഷകങ്ങളും ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുമെന്നതാണ് ഒരു കാരണം. പെപ്പൈന്‍ ദഹനം മെച്ചപ്പെടുത്തുമെന്നും മലബന്ധം അകറ്റുമെന്നും ബ്ലോട്ടിങ് കുറയ്ക്കുമെന്നുമെല്ലാം പഠനങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനത്തിനും പ്രതിരോധശക്തിക്കും എല്ലാം പപ്പായ ശരീരത്തിലെത്തുന്നത് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
രാവിലെ വെറും വയറ്റില്‍ പപ്പായ ജ്യൂസ് കുടിക്കുന്നത് ദഹനത്തിന് നല്ലതാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. പപ്പായയിലെ 'പപ്പൈന്‍' എന്ന എന്‍സൈം പ്രോട്ടീനുകളെ വിഘടിപ്പിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. ഇത് വയറുവീര്‍ക്കുന്നത് തടയുന്നു. രാവിലെ വെറുംവയറ്റില്‍ പപ്പായ ജ്യൂസ് കുടിക്കുമ്പോള്‍ മറ്റ് ഭക്ഷണങ്ങളുടെ തടസ്സമില്ലാത്തതിനാല്‍ പപ്പൈന് അതിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നടത്താന്‍ കഴിയും. ഇത് ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.
രോഗപ്രതിരോധശേഷി
പപ്പായ ജ്യൂസിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പപ്പായയിലെ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ് പപ്പായ ജ്യൂസ്. കലോറി കുറവും നാരുകള്‍ കൂടുതലുമുള്ള പാനീയമാണിത്. ഇത് വിശപ്പ് ശമിപ്പിക്കാനും അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ ഈ ജ്യൂസ് കുടിക്കുന്നത് വയറു നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും സഹായിക്കുന്നു.
ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം
പപ്പായ ജ്യൂസ് കുടിക്കുന്നത് ചര്‍മത്തിന്റേയും മുടിയുടേയും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, എന്നിവയാല്‍ സമ്പുഷ്ടമാണിത്. രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഇതിന്റെ ഗുണങ്ങള്‍ പരമാവധി ലഭിക്കാന്‍ സഹായിക്കും.
പപ്പായ ജ്യൂസിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒരു പാനീയമാണ് പപ്പായ ജ്യൂസ്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയടങ്ങിയതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു.
ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രിയിലെ ഒരു പഠനമനുസരിച്ച്, പപ്പായയിലെ ആന്റിഓക്സിഡന്റുകള്‍ എല്‍ഡിഎല്‍ (ചീത്ത) കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാന്‍ സഹായിക്കും. വെറും വയറ്റില്‍ ഇത് കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കും.
പപ്പായക്ക് ഗുണങ്ങളുള്ളതുപോലെ ചിലര്‍ക്ക് ഈ പഴം കഴിച്ചശേഷം പ്രശ്‌നങ്ങളുണ്ടായേക്കാം. എന്നും പപ്പായ ജ്യൂസ് കുടിക്കുന്നത് ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, അലര്‍ജിയുള്ളവരില്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍, മധുരമടങ്ങിയ പഴമായതിനാല്‍ പ്രമേഹരോഗികള്‍ അളവ് ശ്രദ്ധിക്കാതെ കഴിക്കുകയാണെങ്കില്‍ പ്രമേഹം കൂടുതല്‍ എന്നിവയുണ്ടാകാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Papaya Juice Benefits: Health & Weight Loss
Published: 18 Sept 2025, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented