പോഷകഗുണങ്ങളാല്‍ സമ്പന്നമായ ഫലമാണ് അവക്കാഡോ. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോ പോലെ തന്നെ നിരവധി ഗുണങ്ങള്‍ ഉള്ളതാണ് അവക്കാഡോ ഓയിലും. മോണോസാച്ചുറേറ്റഡ് ഫാറ്റ്‌സും ധാരാളം അവക്കാഡോ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. അവശ്യ ഫാറ്റി ആസിഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോ ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 
മോണോ സാച്ചുറേറ്റഡ് ഫാറ്റ്‌സ് ധാരാളം അടങ്ങിയ അവക്കാഡോ ഓയില്‍ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. അവക്കാഡോ ഓയിലിലെ ഉയര്‍ന്ന അളവിലുള്ള ഒലിക് ആസിഡും ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങളെ കുറയ്ക്കാനും ഗുണം ചെയ്യും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് സഹായകരമാണ്.

To advertise here,

ഇവ പാചകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. ഇതിലടങ്ങിയ ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് വളരെ നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ ഗുണം ചെയ്യും.

മോണോസാച്ചുറേറ്റഡ് ഫാറ്റ്‌സ് ധാരാളം അടങ്ങിയ അവക്കാഡോ ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ ഇയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍  ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് നല്ലതാണ്. ചര്‍മ്മത്തിന്റെ സ്വഭാവിക തിളക്കം നിലനിര്‍ത്താനും ഇത് സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് അവക്കാഡോ ഓയില്‍. ഇത് വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ അവക്കാഡോ ഓയില്‍ പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ഈ വിറ്റാമിനുകളുടെ ലഭ്യത കൂട്ടും. ഇവ കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)