
ഫ്രെഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. എങ്കില്‍ ലോകത്തിലെ ഏറ്റവും വിലയേറിയതെന്ന് റെക്കോര്‍ഡ് നേടിയ ഫ്രെഞ്ച് ഫ്രൈസ് കഴിച്ചാലോ. പക്ഷേ ചില്ലറയൊന്നുമല്ല വില. 15000 രൂപ (200 യു.എസ് ഡോളര്‍) മുടക്കണം. മാന്‍ഹാട്ടനിലെ സെറീന്‍ഡിപിറ്റി ത്രീ എന്ന റസ്റ്റൊറന്റിലാണ് ഈ ലക്ഷ്വറി ഫ്രെഞ്ച് ഫ്രൈസ് വിളമ്പുന്നത്.
ഷെഫുമാരായ ജോ കാല്‍ഡെറോണും ഫ്രെഡ്രിക്ക് ഷോണ്‍ കീവെര്ട്ട് എന്നിവര്‍ ചേര്‍ന്നാണ് ഈ വിലയേറിയ ഫ്രൈസ് തയ്യാറാക്കിയത്. പല രാജ്യങ്ങളില്‍ നിന്നു കൊണ്ടുവന്ന വിലയേറിയ ചേരുവകളാണ് ഈ ഫ്രൈസിനെ വ്യത്യസ്തമാക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള കേജ് ഫ്രീ ഗൂസ് ഫാറ്റ്, ഇറ്റലിയില്‍ നിന്നുള്ള ബ്ലാക്ക് സമ്മര്‍ ടഫിള്സ്, ജേഴ്സി പശുവിന്റെ പാലില്‍ നിന്നുള്ള ക്രീം, ലെബാനക് ഷാംപെയിന്.. ഇങ്ങനെ ലക്ഷ്വറിയായ ചേരുവകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ്സിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നുണ്ട്.
ഗൂസ്ഫാറ്റില് പാകം ചെയ്യുന്നതിനാല്‍ സാധാരണ ഫ്രൈസിനേക്കാള് രുചികരവും ആരോഗ്യകരവും ആകുമെന്നാണ് ഷെഫ് ജോ യുടെ അഭിപ്രായം. ഫ്രൈസിനെ 23 കാരറ്റ് എഡിബിള്‍ ഗോള്‍ഡ് ഡസ്റ്റില്‍ അലങ്കരിച്ചാണ് വിളമ്പുന്നത്.
Content Highlights: New York Restaurant Sets World Record for Creating Most Expensive French Fries
Published: 17 Jul 2021, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented