
ഒല്ലൂര്‍: അവശതയുണ്ടെങ്കിലും ജീവിക്കാനുള്ള വഴി സ്വയം കണ്ടെത്തുന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് 78-കാരിയായ ശാന്തേടത്തി. അഞ്ചേരി കുണ്ടോളി മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപമാണ് ചായക്കട. ഭര്‍ത്താവ് കുണ്ടോളി വീട്ടില്‍ കെ.സി. രാമന്‍കുട്ടിയെ വിവാഹംകഴിച്ച് വന്ന കാലം മുതല്‍ക്കേ ചായക്കടയുണ്ട്. അറുപതുവര്‍ഷം കഴിഞ്ഞു ഈ തൊഴിലില്‍.
വലിയ ലാഭം പ്രതീക്ഷിച്ചല്ല ശാന്തേടത്തി ചായക്കട നടത്തുന്നത്. ശീലിച്ച തൊഴില്‍ പെട്ടെന്ന് നിര്‍ത്താനൊരു മടി. പുലര്‍ച്ചെ അഞ്ചിന് കടയിലെത്തും. രണ്ടുമൂന്നുതരം എണ്ണപ്പലഹാരങ്ങള്‍ പുറമേനിന്ന് കൊണ്ടുവരും. കടയില്‍ സഹായികളാരുമില്ല. ചായയും കാപ്പിയുമൊക്കെ സ്വയം ഉണ്ടാക്കും. തൊട്ടുപിന്നിലുള്ള വീട്ടിലേക്ക് ഉച്ചയൂണിന് പോകുന്ന നേരം മാത്രം അടുപ്പ് അണയ്ക്കും. അരമണിക്കൂര്‍ വിശ്രമം കഴിഞ്ഞ് ഉടന്‍ തിരികെയെത്തും. പിന്നെ വൈകീട്ട് അഞ്ചുവരെ വീണ്ടും കച്ചവടം.
പതിമൂന്ന് വര്‍ഷം മുമ്പ് രാമന്‍കുട്ടി മരിച്ചു. മൂന്ന് മക്കളുണ്ട്. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു.
മകന്‍ സുരേഷ് അഞ്ചുവര്‍ഷം മുമ്പ് ശ്വാസകോശരോഗത്താല്‍ മരിച്ചു. വീട്ടില്‍ മരുമകളും പേരക്കുട്ടികളുമുണ്ട്. അന്നൊക്കെ തരക്കേടില്ലാത്ത കുടുംബസാഹചര്യമായിരുന്നു.
പുറത്തിറങ്ങി നടക്കാന്‍ ഇപ്പോള്‍ വടിയോ പരസഹായമോ വേണം. രോഗാരിഷ്ടതകള്‍ ഏറെയുണ്ട്. ഒപ്പം ബാധ്യതകളും. കടയിലെത്തിയാല്‍ അതൊക്കെ മറക്കും. വടി ഒരു മൂലയില്‍ വെക്കും.
ചെറിയതെങ്കിലും ഈ തൊഴിലില്‍നിന്നുള്ള സംതൃപ്തിയാണ് ശാന്തേടത്തിയുടെ കരുത്ത്.
Content Highlights: international day of older persons, santha from thrissur, earn daily bread through tea shop, food
Published: 01 Oct 2022, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented