ഒരാളുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാതഭക്ഷണം. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിക്കുന്ന പ്രഭാതഭക്ഷണം പോഷകസമൃദ്ധമായിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രോട്ടീനും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ മുന്‍പന്തിയിലാണ് മുളപ്പിച്ച ധാന്യങ്ങള്‍. മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ വിവരിക്കുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ സുമന്‍ തിബ്രെവാല. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പോസ്റ്റിലൂടെ മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ ഏതെല്ലാമെന്ന് വിവരിക്കുന്നു.

To advertise here,

പോഷകങ്ങളുടെ കലവറയാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കല്‍ പ്രക്രിയയിലൂടെ ഈ പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലെത്തി അവ വേഗത്തില്‍ ആഗിരണം ചെയ്യുകയും ചെയ്യും-അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇത് കൂടാതെ, ആന്റി ഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇത് കൂടാതെ, അവയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും സുമന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അവകാശപ്പെടുന്നു. 

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ നിര്‍ദേശം തേടുക)