
ഇരുപതുവര്‍ഷം മുമ്പുള്ള മാര്‍ച്ച് മാസം. കൃത്യമായി പറഞ്ഞാല്‍, 2002 മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ച. അന്നാണ് നാട്ടുകാരുടെ 'ടോപ്ഫോം അഹമ്മദ്ക്ക' ഒരു വലിയപാത്രം കഞ്ഞിയുമായി കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നത്. വിശന്നിരിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്ന് അദ്ദേഹം സൗജന്യമായി കഞ്ഞിവിതരണം നടത്തി. ഇനിയങ്ങോട്ട് എല്ലാദിവസങ്ങളിലും കഞ്ഞി വിതരണമുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. പിന്നീടങ്ങോട്ട് ഒരുപാട് നോമ്പും പെരുന്നാളും കഴിഞ്ഞുപോയി. അന്നുതൊട്ട് ഇന്നുവരെ ഒരുദിനംപോലും മുടങ്ങാതെ കഞ്ഞിവിതരണം തുടരുകയാണ് അഹമ്മദ്ക്ക എന്ന വി.കെ. അഹമ്മദ്.
അകാലത്തില്‍ പൊലിഞ്ഞുപോയ മൂത്തമകള്‍ ബാഷിദയുടെ ഓര്‍മയ്ക്കായാണ് അഹമ്മദ് ഈ സൗജന്യസേവനം തുടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ഹോട്ടല്‍ നടത്തിവരികയാണ് അഹമ്മദ്. രക്താര്‍ബുദം ബാധിച്ച് മരിച്ച മകളുടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ കൂട്ടിരിക്കുമ്പോള്‍ നല്ലഭക്ഷണം കിട്ടാനുള്ള ബുദ്ധിമുട്ട് നേരിട്ട് അദ്ദേഹം അനുഭവിച്ചിരുന്നു. അതില്‍നിന്നാണ് ഇങ്ങനെയൊരു ചിന്തയുണ്ടായത്.
താലൂക്ക് ആശുപത്രിയിലും പരിസരത്തും ഇന്നത്തെപ്പോലെ ഭക്ഷണസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം ഈ സത്കര്‍മത്തിന് തുടക്കമിട്ടത്. സ്വന്തം പണം കൊണ്ട് ആരംഭിച്ച സേവനസംരംഭത്തിന് ഇന്ന് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുടെ കൂടി കൈത്താങ്ങ് ലഭിച്ചുകൊണ്ടിരിക്കുന്നു.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാത്രമല്ല, ആവശ്യമുള്ള ആര്‍ക്കും സൗജന്യഭക്ഷണം നല്‍കുക എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രീതി. ആശുപത്രി അധികൃതര്‍ അതിനായി ഒരുകൗണ്ടറും തുറന്നുനല്കിയതോടെ കഞ്ഞിവിതരണം എളുപ്പമായി. ഭക്ഷണവിതരണത്തില്‍ തുടങ്ങിയ സേവനപ്രവര്‍ത്തനം പിന്നീട് ആശുപത്രിയില്‍ ആവശ്യമുള്ള എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. വാര്‍ഡ് നവീകരണം, ജലലഭ്യത അങ്ങനെ ആവശ്യമുള്ളിടത്തെല്ലാം അഹമ്മദിന്റെ സഹായമെത്തി.
കൊയിലാണ്ടിയിലെ പാലിയേറ്റീവ് പരിചരണ സേവനങ്ങളുടെ തുടക്കക്കാരില്‍ പ്രധാനി കൂടിയാണ് അദ്ദേഹം. കൊയിലാണ്ടിയിലെ ജനകീയ ഡോക്ടറും താലൂക്ക് ആശുപത്രി കോവിഡ് നോഡല്‍ ഓഫീസറുമായ ഡോ. സന്ധ്യാ കുറുപ്പിന്റെ വാക്കുകളില്‍ 'ഏത് സന്ദിഗ്ധ ഘട്ടത്തിലും വിളിച്ചാല്‍ സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരാള്‍' -അതാണ് അഹമ്മദ്ക്ക.
തനിക്ക് പൂര്‍ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്ന ആശുപത്രിജീവനക്കാരോടും മുനിസിപ്പാലിറ്റി അധികൃതരോടും ഏറെ കടപ്പാടുണ്ടെന്ന് പറയുന്ന അഹമ്മദ് തന്റെ കാലശേഷവും ഈ കാരുണ്യപ്രവര്‍ത്തനം മുടങ്ങാതെ തുടരണമെന്നതാണ് അഭിലാഷമെന്നും വ്യക്തമാക്കുന്നു.
45-ാം വയസ്സില്‍ തുടങ്ങിയ സപര്യ 65-ലും അതുപോലെ തുടരുന്ന അദ്ദേഹത്തിന് സര്‍വവിധ പിന്തുണയുമായി ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബവുമുണ്ട്. ദിനചര്യയുടെ ഭാഗമായി മാറ്ിയ ഈ ഭക്ഷണം വിളമ്പലിനായി കാത്തുനില്ക്കുന്ന ഒരുകൂട്ടം ആളുകളുടെ മുഖത്തെ പുഞ്ചിരിയുടെ കാരണമായി മാറുകയാണ് അഹമ്മദ്.
Content Highlights: free food supply, vk ahmeed, koyilandi government hospital
Published: 09 Apr 2022, 07:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented