തളര്‍ച്ചയും ക്ഷീണവും നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? നമ്മള്‍ക്ക് ക്ഷീണം തോന്നുന്നതിന് പല കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ക്ഷീണം തോന്നുന്നത് ശരിയായ ഭക്ഷണം കഴിക്കാത്തതുമാകാം. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊര്‍ജം പ്രദാനംചെയ്യുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
കറുത്ത ഉണക്കമുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയില്‍ ഗ്ലൂക്കോസ് മുതലായ പ്രകൃതിദത്ത പഞ്ചസാരകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നുള്ള ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. കൂടാതെ ഇതില്‍ ഇരുമ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച തടയാനും അതുമൂലമുള്ള ക്ഷീണത്തെ അകറ്റാനും ഗുണം ചെയ്യും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
നട്‌സ് കഴിക്കുന്നതും നല്ലതാണ്. പ്രോട്ടീനും ഇരുമ്പും വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ നട്‌സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. പ്രോട്ടീനും ഇരുമ്പും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിനുവേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.
നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടാനും സഹായിക്കും.നേന്ത്രപ്പഴത്തില്‍ കാര്‍ബോഹൈട്രേറ്റ്, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ ഇത് സഹായിക്കും.
മത്തന്‍ വിത്തുകള്‍ ഊര്‍ജം ലഭിക്കാന്‍ വളരെ നല്ലതാണ്. ഇരുമ്പ്, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ മത്തന്‍ കുരുവും ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Foods That May Help Combat Fatigue
Published: 22 May 2024, 09:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented