നമ്മളില്‍ പലര്‍ക്കും ക്ഷീണവും തളര്‍ച്ചയും വിട്ടുമാറാതെ വരാറില്ലേ, വിളര്‍ച്ചയുടെ ലക്ഷണമാകും അത്. ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ചയെന്ന ഈ അവസ്ഥ. അതില്‍ ഭക്ഷണത്തിലെ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ ചില ഭക്ഷണങ്ങളിലൂടെ സാധിക്കും. വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഡയറ്റില്‍ ഈ പാനീയങ്ങള്‍ ഉള്‍പ്പെടുത്താം.
ബീറ്റ്‌റൂട്ട് ജ്യൂസ് ഇത്തരത്തില്‍ കഴിച്ചിരിക്കേണ്ട ഒന്നാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബീറ്റ്‌റൂട്ട്. ഇരുമ്പ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവ ബീറ്റ്റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും.
Also Read
കരിമ്പിന്‍ ജ്യൂസ് ഡയറ്റില്‍ പതിവാക്കാം. കരിമ്പിന്‍ ജ്യൂസില്‍ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. അയണ്‍ അടങ്ങിയ ഇവ കുടിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
നെല്ലിക്ക ജ്യൂസും ഇത്തരത്തില്‍ വളരെ നല്ലതാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സാധിക്കും. ഇത് വിളര്‍ച്ചയെ തടയാനും തളര്‍ച്ച അകറ്റാനും ഗുണം ചെയ്യും.
ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ചയെ തടയുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: drinks to treat anaemia,hemoglobin,beetroot,amla,sugar cane,food
Published: 24 Nov 2023, 09:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented