ചിലര്‍ക്ക് എപ്പോഴും അസുഖങ്ങളാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കാണ് അസുഖങ്ങള്‍ വേഗം പിടിപെടുന്നത്. കാലാവസ്ഥ മാറുമ്പോള്‍ രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ഭക്ഷണമാണ് നമ്മുടെ രോഗപ്രതിരോധശേഷിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. പോഷകങ്ങളടങ്ങിയ ഭക്ഷണം രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. എന്നാല്‍ അനാരോഗ്യകരമായ ഭക്ഷണങ്ങളും ശീലങ്ങളും ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇത്തരത്തില്‍ രോഗപ്രതിരോധശേഷിയെ തകര്‍ക്കുന്ന ഭക്ഷണശീലങ്ങളെ അറിഞ്ഞിരിക്കാം.
പഞ്ചസാരയുടെയും മധുരത്തിന്റെയും അമിത ഉപയോഗം രോഗപ്രതിരോധശേഷിയെ ഹാനികരമായി ബാധിക്കാം. ഉയര്‍ന്ന അളവില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയുന്നതിനും ശരീരഭാരം കൂടുന്നതിനും ഇടയാക്കും. കലോറി കൂടാനും ഇത് കാരണമാണ്. അതിനാല്‍ ഭക്ഷണത്തില്‍ നിന്നും പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
ഡയറ്റ് ക്രമീകരിക്കാനെന്ന അര്‍ത്ഥത്തില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും അളവ് തീരെ കുറക്കുന്നത് ചിലര്‍ ചെയ്യാറുണ്ട്. ഇത് രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കും. തുടര്‍ന്ന് ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാതെ അവസ്ഥ വരും.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കാനാണ് കൂടുതല്‍ ആളുകള്‍ക്കും പ്രിയം .എന്നാല്‍ പലപ്പോഴും സോഡിയം, പ്രിസര്‍വേറ്റീവുകള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന ശീലമാണ്. ഉറക്കം കുറയുന്നതും രോഗപ്രതിരോധശേഷിയെ മോശമായി ബാധിക്കും. അതിനാല്‍ കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം.
അമിത മദ്യപാനവും രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കുന്ന വലിയൊരു കാരണണാണ്. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കേണ്ടതുണ്ട്. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുന്നതും വലിയ പ്രശ്‌നമാണ്. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കാം.
ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളില്‍ അവശ്യപോഷകങ്ങള്‍ തീരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: immunity,food,health,diet,dietplan,sugar,food
Published: 03 Nov 2023, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented