ഭക്ഷണത്തിന് രുചി മാത്രമല്ല അതിനൊപ്പം ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്ന ഒന്നാണ് സൂര്യകാന്തി വിത്തുകള്‍. ശരീരഭാരം നിയന്ത്രിക്കാന്‍, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍, ദഹനം മെച്ചപ്പെടുത്താനുമെല്ലാം സൂര്യകാന്തി വിത്തുകള്‍ ഡയറ്റിലുള്‍പ്പെടുത്താം. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഇവ. വിറ്റാമിന്‍ ഇ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങി എല്ലാ പോഷകങ്ങളും ഇവയിലുണ്ട്.
സ്മൂത്തി, ഓട്സ് എന്നിവയിലും സൂപ്പ്, സലാഡ് എന്നിവയിലും സൂര്യകാന്തി വിത്തുകള്‍ ചേര്‍ക്കാം. സൂര്യകാന്തി വിത്തുകളില്‍ നിന്നുള്ള എണ്ണ തലമുടിയ്ക്ക് വളരെ നല്ലതാണ്. ഇത്തരത്തിലൊക്കെയാണ് സൂര്യകാന്തി വിത്തിനെക്കുറിച്ചുള്ള നമ്മുടെ ധാരണ.
എന്നാല്‍ സൂര്യകാന്തി പൂ പറിച്ച് ഗ്രില്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഈ വീഡിയോ ഇതുവരെ 24 ലക്ഷം പേരാണ് കണ്ടത്.
ഇവ പി.സി.ഒ.എസ് അവസ്ഥയുള്ളവര്‍ക്ക് നല്ലതാണെന്നാണ് വീഡിയോയില്‍ സൂചിപ്പിക്കുന്നത്. ഒരു യുവാവ് പൂന്തോട്ടത്തില്‍ നിന്നും നേരിട്ട് സൂര്യകാന്തിപ്പൂക്കള്‍ പറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ശേഷം അതിന്റെ ഇതളുകള്‍ അയാള്‍ പറിച്ചുമാറ്റുന്നു.
ശേഷം അതിലേയ്ക്ക് വെളുത്തുള്ളിയും ഒലീവ് ഓയിലുമെല്ലാം ചേര്‍ത്തൊരു പേസ്റ്റ് പുരട്ടുന്നു. ഈ പൂക്കളെടുത്ത് ഗ്രില്ലിലേയ്ക്ക് തലകീഴായി വെയ്ക്കുന്നു. കുറച്ച് സമയത്തിന് ശേഷം ഗ്രില്‍ ചെയ്ത സൂര്യകാന്തിപൂക്കള്‍ ആസ്വദിച്ചു കഴിക്കുന്നതും കാണാം.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. ഇതാരും പരീക്ഷിക്കാത്ത ഐഡിയ, ഇതിന് രുചിയുണ്ടോ, കൂണിന്റെ രുചി പോലെയാണോ, ഏതുതരം സൂര്യകാന്തിയാണ് എടുക്കേണ്ടത് തുടങ്ങി നിരവധി കമന്റുകളാണുള്ളത്.
Content Highlights: Sunflower,Sunflower seed, Sunflower oil, grill,food
Published: 21 Sept 2023, 12:31 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented