ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ചാസ്

ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരില്‍ ഒരാളാണ് ഭാഗ്യശ്രീ. തന്റെ നാട്ടറിവുകളും ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ ഏറെ താത്പര്യപ്പെടുന്ന നടി കൂടിയാണ് അവര്‍. ചാസ് എന്ന ഗുജറാത്തി പാനീയമാണ് കഴിഞ്ഞദിവസം അവര്‍ പുതിയതായി പരിചയപ്പെടുത്തിയത്.
ഗുജറാത്തിലെ വീടുകള്‍ മിക്കപ്പോഴും കണ്ടുവരുന്ന പാനീയമാണിതെന്ന് പറഞ്ഞാണ് ഭാഗ്യശ്രീ ചാസ് പരിചയപ്പെടുത്തിയത്. ഉച്ചഭക്ഷണശേഷം കുടിക്കുന്ന പാനീയമാണിത്. ചാസിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. എണ്ണയില്‍ വറുത്തെടുത്ത വിഭവങ്ങള്‍, എരിവ്, മസാല എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ ചാസ് പരിഹരിക്കും. വയറിനുള്ളില്‍ തണുപ്പ് അനുഭവപ്പെടുന്നതിനും ചാസ് സഹായിക്കും. കൂടാതെ വിറ്റാമിന്‍ ബി, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ കലവറ കൂടിയാണ് ചാസ്-ഭാഗ്യശ്രീ പറഞ്ഞു.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ചാസ് എന്ന് ഭാഗ്യശ്രീ പറയുന്നു. വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുന്നതിന് പുറമെ ശരീരം ദുര്‍ബലമാകാതെ കാക്കുകയുംചെയ്യും. ധാരാളം പ്രോബയോട്ടിക്കുകളും ചാസില്‍ അടങ്ങിയിരിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ പുറന്തള്ളാനും ആരോഗ്യമുള്ള ചര്‍മത്തിനും ഉത്തമമാണ് ചാസ്.
ചാസ് തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
- തൈര് -ഒരു കപ്പ്
- പുതിന ഇല(ചെറുതായി അരിഞ്ഞത്) -ഒരു തണ്ട്
- മുളക്‌ചെറുതായി അരിഞ്ഞത്) -ഒരെണ്ണം
- ഉപ്പ് -ആവശ്യത്തിന്
- ബ്ലാക്ക് സാള്‍ട്ട്(കാരുപ്പ്)-ആവശ്യത്തിന്
- വെള്ളം -അരകപ്പ്
- ചാട്ട് മസാല -ഒരു നുള്ള്
തയ്യാറാക്കുന്നവിധം
ഒരുപാത്രത്തില്‍ തൈര് എടുത്ത് ഇതിലേക്ക് പുതിന ഇല അരിഞ്ഞത് മുളക് അരിഞ്ഞത് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉപ്പും ബ്ലാക്ക് സാള്‍ട്ടും ചേര്‍ക്കുക. നന്നായി ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് വെള്ളം കൂടി ചേര്‍ത്തതിന് ശേഷം നന്നായി ഇളക്കിച്ചേര്‍ക്കുക. ഈ കൂട്ട് ഒരു ഗ്ലാസിലേക്ക് മാറ്റിയതിനുശേഷം ഒരു നുള്ള് ചാട്ട് മസാല കൂടി ചേര്‍ത്ത് കുടിക്കാം.
Content highlights: bollywood actress bhagyasree, introduce gujarati drink chaas, detox drink and nutrient rich
Published: 03 Feb 2022, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented