സാമൂഹികമാധ്യമങ്ങളില്‍ ഭക്ഷണവീഡിയോകള്‍ക്ക് വളരെ വേഗത്തിലാണ് ശ്രദ്ധ ലഭിക്കുന്നത്. ഭക്ഷണങ്ങളുടെ വ്യത്യസ്തയും പുത്തന്‍ പരീക്ഷണവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത കോംമ്പിനേഷനുകളും ഇത്തരം വീഡിയോകളില്‍ കാണാം.
ബ്രെഡ് പക്കോഡ നിരവധിയാളുകളുടെ പ്രിയപ്പെട്ട വിഭവമാണ്. വഴിയോരഭക്ഷണശാലകളില്‍ ഇതിന് ആവശ്യക്കാരേറെയുണ്ട്. പനീര്‍, ചീസ്,മസാല, പച്ചക്കറി തുടങ്ങിയവയുടെ മിശ്രിതമാണ് ഇതില്‍ സാധാരണയായി നിറക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ബ്രെഡ് കൊണ്ടുള്ള പ്രത്യേക വിഭവമാണ്.
ബ്രെഡില്‍ മസാലക്കൂട്ടിന് പകരം മാഗി നിറച്ചുണ്ടാക്കുന്ന ബ്രെഡ് മാഗി പക്കോഡ. മാഗി ചേര്‍ത്തുള്ള വിചിത്രമായ പരീക്ഷണങ്ങള്‍ ഇതിന് മുന്‍പും നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ബ്രെഡ് പക്കോഡയിലാണ് പരീക്ഷണം.
ഫുഡ് പണ്ഡിറ്റ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രെഡില്‍ പാകം ചെയ്തുവച്ച മാഗിയെടുത്തു വെക്കുന്നു. പക്കോഡയ്ക്കായി തയ്യാറാക്കിയ മാവില്‍ ഇത് മുക്കുന്നു.
ശേഷം എണ്ണിയിലിട്ട് പൊരിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇത് മൂന്നായി മുറിച്ച് പക്കോഡ വിളമ്പുന്നതും വീഡിയോയിലുണ്ട്.നിരവധിയാളുകള്‍ വീഡിയോയുടെ താഴെ കമന്റുമായെത്തിയിട്ടുണ്ട്. പലര്‍ക്കും ഈ പരീക്ഷണത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ല. ചിലര്‍ ഇത് പരീക്ഷിക്കുമെന്നും കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: Maggi Bread Pakoda ,maggi, bread,pakoda,food
Published: 11 Apr 2023, 09:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented