സാമൂഹികമാധ്യമങ്ങളില്‍ ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഭക്ഷണവീഡിയോകള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. പ്രാദേശികമായ രുചിഭേദങ്ങളുടേയും പാചകപരീക്ഷണങ്ങളുടേയും വീഡിയോകള്‍ക്കും ജനശ്രദ്ധ കിട്ടുന്നതും പതിവാണ്.

To advertise here,

വിവിധ നാടുകളിലെ വ്യത്യസ്തമായ വിഭവങ്ങളെക്കുറിച്ചറിയാന്‍ ആളുകള്‍ക്ക് പ്രത്യേക താത്പര്യമുണ്ട്. അത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു ഫുഡ് വ്‌ളോഗറുടെ വീഡിയോ. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലൂടെ യാത്ര ചെയ്യുകയാണ വ്‌ളോഗറായ വിദ്യ രവിശങ്കര്‍. 

ഇവിടെ വെച്ചാണ് വ്യത്യസ്തമായ വിഭവത്തെക്കുറിച്ച് അവര്‍ മനസിലാക്കുന്നത്. ഉറുമ്പുകളെ ചേര്‍ത്ത് ഉണ്ടാക്കുന്ന ചട്ണിയാണ് ഈ വിഭവം. കേട്ടാല്‍ ആശ്ചര്യം തോന്നുമെങ്കിലും ഇതൊരു പ്രത്യേക വിഭവമാണ്.

ഉറുമ്പുകളെ മരങ്ങളില്‍ നിന്ന് കൂടോടെ തന്നെ പ്രദേശവാസികള്‍ എടുക്കുന്നു. അതില്‍ നിന്ന് ഉറുമ്പിനെ എടുത്ത് ചതച്ച് പ്രത്യേകരീതിയിലാണ് ഈ ചട്ണി തയ്യാറാക്കുന്നത്. വിദ്യ ഈ ചട്ണി രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. പലരും ഈ വീഡിയോ കാണാന്‍പോലും കഴിയില്ലെന്ന് പറയുന്നുണ്ട്. ചിലര്‍ ഇത്തരത്തിലുള്ള യാത്രകളെ സ്വാഗതം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.