ഭക്ഷണത്തോട് പലർക്കും പല രീതിയിലുള്ള താൽപര്യങ്ങളാവും ഉണ്ടാവുക. ചിലർക്ക് നോൺവെജ് വിഭവങ്ങളോടാവും പ്രിയമെങ്കിൽ ചിലർക്ക് വെജിറ്റേറിയൻ ഉണ്ടെങ്കിൽ തന്നെ ഭക്ഷണം കുശാലാണ്. ഇനി ചിലരാകട്ടെ പകുതിവച്ച് വെജിറ്റേറിയൻ ആവുകയോ നോൺ വെജിറ്റേറിയൻ ആവുകയോ ചെയ്തേക്കാം. കാലാവസ്ഥയും ആരോ​ഗ്യവുമൊക്കെ കണക്കിലെടുത്താവും ഇത്തരം മാറ്റങ്ങൾ. ഇപ്പോഴിതാ ബോളിവുഡ് താരം ഭൂമി പട്നേക്കർ പൂർണമായും വെജിറ്റേറിയനാവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. 

To advertise here,

വർഷങ്ങളായി താൻ വെജിറ്റേറിയൻ ആകണമെന്ന് ആ​ഗ്രഹിക്കുകയായിരുന്നുവെന്നും പക്ഷേ തന്റെ ശീലങ്ങൾ കാരണം അവ സാധ്യമായിരുന്നില്ലെന്നും ഭൂമി പറയുന്നു. മറ്റു ജീവികളോട് കൂടുതൽ അനുകമ്പയുണ്ടാവാൻ ശീലിച്ചു. അങ്ങനെയിരിക്കുമ്പോൾ മാംസം കഴിക്കുന്നത് ഒരിക്കലും നല്ല അനുഭവം നൽകില്ല. - ഭൂമി പറയുന്നു. 

ലോക്ഡൗൺ കാലത്താണ് താൻ ഈ തീരുമാനമെടുത്തതെന്നും ഒരു ദിവസം, താൻ മാംസാഹാരങ്ങൾ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടിൽ പറയുകയായിരുന്നുവെന്നും ഭൂമി പറയുന്നു. ഇപ്പോൾ താൻ മാംസാഹാരം ഉപേക്ഷിച്ചിട്ട് മാസങ്ങളായി, ഇപ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും കുറ്റബോധം ഇല്ലെന്നും ആരോ​ഗ്യപരമായി കരുത്തയായെന്നും ഭൂമി പറയുന്നു. 

സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഭൂമിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഭൂമിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് പങ്കുവച്ച് വെജിറ്റേറിയൻ ക്ലബിലേക്കു സ്വാ​ഗതം എന്നു പറഞ്ഞാണ് നടി അനുഷ്ക ശർമയും ശ്രദ്ധാ കപൂറും പ്രതികരിച്ചിരിക്കുന്നത്. 

Content Highlights: Bhumi Pednekar Turns Vegetarian, Anushka Sharma Welcomes Her To The Club