രീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തണം.ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മില്‍ക്ക് ഷേക്ക്. മില്‍ക്ക് ഷേക്ക് എന്ന് കേട്ട് നെറ്റി ചുളിക്കേണ്ടതില്ല.. വിവിധ പഴങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഷേക്കുകള്‍  ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. പ്രോട്ടീന്‍, നാരുകള്‍, അവശ്യ പോഷകങ്ങള്‍ എന്നിവ ഇതില്‍ ടങ്ങിയിട്ടുണ്ട്.മെറ്റബോളിസം കൂട്ടാനും ഇത് സഹായിക്കും.

To advertise here,

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അധികമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതായി അക്കാഡമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മില്‍ക്ക് ഷേക്കാണ് ബനാന പീനട്ട് ബട്ടര്‍ മില്‍ക്ക് ഷേക്ക്.

ഒരു  വാഴപ്പഴത്തില്‍ ഏകദേശം മൂന്നു ഗ്രാം നാരുകളുണ്ട്. അമിത വിശപ്പ് തടയാന്‍ വാഴപ്പഴം ഗുണം ചെയ്യും.ചിയ വിത്തുകള്‍ ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്.  ഇവയില്‍ നാരുകള്‍ കൂടുതലും കലോറി കുറവുമാണ്. കറുവപ്പട്ടയിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ടയ്ക്ക് മെറ്റബോളിസം കൂട്ടാന്‍ കഴിയും. ഷേക്ക് തയ്യാറാക്കുന്ന രീതി അറിഞ്ഞിരിക്കാം.

ചേരുവകള്‍

  • വാഴപ്പഴം-1 എണ്ണം
  • പീനട്ട് ബട്ടര്‍-1 സ്പൂണ്‍
  • ആല്‍മണ്ട് മില്‍ക്ക്-1 ഗ്ലാസ്  
  • ചിയ സീഡ-2 സ്പൂണ്‍
  • കറുവപ്പട്ട പൊടിച്ചത്-1 സ്പൂണ്‍ 

തയ്യാറാക്കുന്ന രീതി

വാഴപ്പഴം മുറിച്ചത്, പീനട്ട് ബട്ടര്‍, ആല്‍മണ്ട് മില്‍ക്ക്, ചിയ വിത്തുകള്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളില്‍ വിതറുക. ശേഷം തണുപ്പിച്ച് കുടിക്കാം. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)