ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡിലെ മിക്ക നടീനടന്മാരും. ശില്‍പ്പ ഷെട്ടി, ഭാഗ്യശ്രീ, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ തങ്ങളുടെ ആഹാരക്രമവും ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതിനുള്ള ടിപ്‌സുകളും ആരാധകരുമായി സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. 

To advertise here,

ബോളിവുഡ് നടിമാരില്‍ ഫിറ്റ്‌നസ് കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിമാരിലൊരാളാണ് കത്രീന കൈഫ്. അടുത്തിടെ താരത്തിന്റെ ഡയറ്റ് ചാര്‍ട്ട് സാമൂഹിക മാധ്യമത്തില്‍ വൈറലായിരുന്നു. നടിയും മോഡലുമായ മിനി മാഥൂറിന്റെ യൂട്യൂബ് ചാനലിലാണ് കത്രീന കൈഫിന്റെ ഡയറ്റ് ചാര്‍ട്ട് ആദ്യം പങ്കുവെച്ചത്. തന്റെ പ്രിയപ്പെട്ട സ്മൂത്തിയുടെ റെസിപ്പിയും താരം ഇതിലൂടെ പങ്കുവെച്ചിരുന്നു. തനിക്ക് ഇത് ഒരു പുസ്തകത്തില്‍ നിന്നാണ് ലഭിച്ചതെന്നും വീഡിയോയില്‍ മിനി മാഥൂറിനോട് കത്രീന പറയുന്നുണ്ട്.

ഇപ്പോഴിതാ കത്രീന മിക്ക ദിവസവും പ്രാതലായി കഴിക്കുന്ന സ്മൂത്തി പരിചയപ്പെടുത്തിയിരിക്കുകയാണ് ഫുഡ് ബ്ലോഗറായ പ്രാചി അഗാര്‍കര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കത്രീന കൈഫിന്റെ ഏറെ പ്രിയപ്പെട്ട സ്മൂത്തി തയ്യാറാക്കുന്ന വീഡിയോ അവര്‍ പുനരാവിഷ്‌കരിച്ചത്.

സ്മൂത്തി തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

അവക്കാഡോ        - ഒന്നിന്റെ പകുതി 
വാഴപ്പഴം            -ഒന്ന്
പുതിനയില        -4,5 എണ്ണം
പച്ചചീരയില        -4,5 എണ്ണം
കറുത്ത കസകസ    -ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ            -1 ടീസ്പൂണ്‍
നാരങ്ങാനീര്        -1 ടീസ്പൂണ്‍
വെള്ളം                -300 മില്ലിലിറ്റര്‍
ഐസ് ക്യൂബ്        -2 കഷ്ണം
കോക്കോ പൊടി    -1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം കൂടി ഒന്നിച്ച് മിക്‌സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു ഗ്ലാസിലേക്ക് മാറ്റിയശേഷം തണുപ്പിച്ച് കുടിക്കാം.