ശരിയായ ഉറക്കം കിട്ടാതെ വരുന്നത് നമ്മളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. ജോലിഭാരവും സ്‌ട്രൈസും ജീവിതശൈലിയുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് ഹാനികരമായി ബാധിക്കും.
ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ നമ്മളെ സഹായിക്കും. ന്യൂട്രിഷനിസ്റ്റായ ലീമ മഹാജനാണ് ഇതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വേഗത്തിലുറക്കം ലഭിക്കാനുള്ള ഒരു പാനീയമാണ് അവര്‍ തന്റെ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.
ഈ പാനീയം തയ്യാറാക്കാന്‍ വേണ്ടത് ജാതിക്ക, ഉണക്ക മുന്തിരി, കുങ്കുമപ്പൂവ് എന്നീ ചേരുവകളാണ്. ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കണം. ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഒരു നുള്ള് ജാതിക്ക ചേര്‍ക്കണം. ജാതിക്കയില്‍ ട്രൈമിറിസ്റ്റിന്‍ എന്ന അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ല ഉറക്കം സാധ്യമാക്കുന്നു, കൂടാതെ പേശികളെ ശാന്തമാക്കാനും ഗുണം ചെയ്യുന്നു.
ഇനി ഇതിലേയ്ക്ക് കുറച്ച് കറുത്ത ഉണക്കമുന്തിരി കുതിര്‍ത്തത് ചേര്‍ക്കണം. ഉണക്ക മുന്തിരിയില്‍ അടങ്ങിരിക്കുന്നമെലറ്റോണിനും ഉറക്കത്തെ സഹായിക്കുന്നതാണ്. വീണ്ടും ഈ മിശ്രിതം തിളപ്പിക്കണം. അതിലേയ്ക്ക് ഒരു നുള്ള് കുങ്കുമപ്പൂവ് ചേര്‍ക്കുന്നതോടെ പാനീയം തയ്യാറായി.
ഉറക്കത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് കുങ്കുമപ്പൂവ് ചേര്‍ക്കുന്നത്. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഈ ചായ കുടിച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്നാണ് ലീമ പറയുന്നത്. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിരിയിരിക്കുന്നത്. ഇത് വളരെ ഗുണകരമാണെന്നും ഉറക്കം തീരെയില്ലാത്തവര്‍ക്ക് വലിയ ഗുണകരമാണെന്നുമെല്ലാം അഭിപ്രായമുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: nutmeg, raisins , saffron,drink,sleep,insomnia,food
Published: 17 Sept 2023, 09:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented