ലോകത്തെ മുൻനിര സ്‌പോർട്‌സ് ബ്രാൻഡുകളിലൊന്നായ പ്യൂമയുടെ ഇന്ത്യയിലെ ഷോറൂമുകളുടെ പേര് PUMA എന്നതിന് പകരം ‘PVMA’ എന്നാക്കിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. ‘PVMA’ യിലെ ‘V’ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ ഉദ്ദേശിച്ചുകൊണ്ടാണ് എന്ന് ഒരു വിഭാഗം പറയുമ്പോള്‍ ബാറ്റ്മിന്‍റണ്‍ താരം പി.വി സിന്ധുവിന് വേണ്ടി വാദിക്കുന്നവരാണ് മറുപക്ഷത്ത്.

https://www.instagram.com/originalcricketer/reel/DEwXX97y5C9/
അന്വേഷണം
അടുത്തിടെയാണ് പ്യൂമയുടെ ഇന്ത്യയിലെ ഷോറൂമുകളുടെ പേര് ‘PUMA’ യിൽ നിന്ന് ‘PVMA’ എന്നാക്കി മാറ്റിയത്. വിരാട് കോലി പ്യൂമയുടെ ബ്രാൻ്റ് അംബാസിഡർ ആയതാണ് ഈ പേരുമാറ്റത്തിന് കാരണം എന്നാണ് പ്രചരിക്കുന്ന വീഡിയോയിലെ അവകാശവാദം. കീ-വേർഡ് സർച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ലഭിച്ചു. ബാഡ്മിൻ്റൺ സൂപ്പർ താരവും രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ പി.വി സിന്ധു ഇന്ത്യയിലെ പ്യൂമയുടെ ബ്രാൻ്റ് അംബാസിഡർ ആയതിൻ്റെ ഭാഗമായെണ് പേര് മാറ്റിയത് എന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പ്യൂമയുടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിച്ചു.

സൈറ്റിന്‍റെ ലാന്‍റിങ് പേജില്‍ സിന്ധുവിന്‍റെ ചിത്രവും താരത്തിനൊപ്പം ആരംഭിച്ച പങ്കാളിത്തത്തെക്കുറിച്ചൊരു കുറിപ്പും നല്‍കിയിട്ടുണ്ട് . കൂടാതെ പ്യൂമയുടെ സോഷ്യൽ മീഡിയ പേജുകളിലും പുതിയ പേരിൻ്റെ ഹാഷ്ടാഗിനൊപ്പം പി.വി സിന്ധുവിനെ പ്യൂമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള
പോസ്റ്റുകളും പങ്കുവെച്ചതായി കാണാം.

പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധിരിപ്പിക്കുന്നതാണെന്ന് ഇതില്‍ നിന്നും വ്യക്തമായി.

https://www.youtube.com/watch?v=X4j8IAAjomU
വാസ്തവം
ക്രിക്കറ്റ് താരം വിരാട് കോലി ബ്രാൻ്റ് അംബാസിഡറായതിൻ്റെ ഭാഗമായാണ് ‘PUMA’ ഇന്ത്യയുടെ പേര് PVMA എന്ന് മാറ്റിയതെന്ന അവകാശവാദം തെറ്റാണ്. ബാഡ്മിൻ്റൺ താരം പിവി സിന്ധു പ്യൂമ
ഇന്ത്യയുടെ അംബാസഡർ ആയതിന്‍റെ ഭാഗമായാണ് കമ്പനി പിവിഎംഎ എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തത്.
Content Highlights: Puma India Renamed to PVMA: Fact Check
Published: 23 Jan 2025, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented