കര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ 'കാന്താര' സിനിമയിലെ 'വരാഹരൂപം' എന്ന ഗാനത്തിന് കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു എന്നതരത്തില്‍ തെറ്റായ പ്രചാരണം. സമൂഹ മാധ്യമങ്ങള്‍ക്ക് പുറമെ ചില വാര്‍ത്താ മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. വരാഹരൂപം ഗാനത്തിന്റെ രചയിതാവായ ശശിരാജ് റാവു കാവൂറിന്റെ ട്വീറ്റില് പറയുന്നത് മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി കോടതി തള്ളി, ഗാനത്തിന്മേലുള്ള വിലക്ക് പിന്‍വലിച്ചു എന്നാണ്.  

To advertise here,

കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാറാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചത്. വിഷയം കോടതിയുടെ അധികാര പരിധിയില്‍ അല്ലെന്നും 14 ദിവസത്തിനകം എറണാകുളത്തെ കൊമേഴ്‌സ്യല്‍ കോടതിയെ സമീപിക്കാനുമാണ് അദ്ദേഹം പറഞ്ഞത്. ശശിരാജ് അവകാശപ്പെടുന്നതുപോലെ തൈക്കൂടം ബ്രിഡ്ജിന്റെ ഹര്‍ജി കോടതി തള്ളിയിട്ടില്ല. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 -നാണ് തൈക്കുടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ കോടതി വരാഹരൂപം എന്ന ഗാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അധികാര പരിധി സംബന്ധിച്ച് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ വിലക്കിന്റെ ഭാവി ഇനി തീരുമാനിക്കേണ്ടത് കൊമേഴ്‌സ്യല്‍ കോടതിയാണ്. 

placeholder
ശശിരാജ് റാവുവിന്റെ ട്വീറ്റ്

അതേസമയം, വരാഹരൂപം എന്ന പാട്ട് കാന്താര സിനിമയില്‍ ഉപയോഗിക്കുന്നതിനെതിരെ പാലക്കാട് കോടതി നേരത്തെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാതൃഭൂമി നല്‍കിയ ഹര്‍ജിയിലായിരുന്നു ഇത്. ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരാഹരൂപം എന്ന പാട്ട് ഉപയോഗിക്കുന്നതിനെ പാലക്കാട് കോടതി വിലക്കിയത്. പ്രസ്തുത ഹർജി കോടതി ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.

ട്വീറ്റുകളുടെ ആര്‍ക്കൈവ് ലിങ്ക്
https://perma.cc/JZ4X-GSUW 

https://perma.cc/CNP2-Z75F

വിവിധ മാധ്യമ വാര്‍ത്തകളുടെ ആര്‍ക്കൈവ് ലിങ്കുകള്‍:
https://perma.cc/KLR8-PVXD

https://perma.cc/8V6B-QE93

https://perma.cc/L4WY-PPPF

placeholder
പ്രചരിക്കുന്ന ട്വീറ്റുകളിലൊന്ന്