കോഴിക്കോട്ട്‌കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്ത യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. യുവതി പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കിയതും ബസ്സിന് നാശനഷ്ടം ഉണ്ടാക്കാൻ ഇടയാക്കിയ സാഹചര്യം സംബന്ധിച്ചും മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഇതിന് പിന്നാലെ യുവതി മുസ്ലിം ലീഗ് നേതാവ് പി.കെ. ഫിറോസിന്‍റെ അടുത്ത ബന്ധുവാണെന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം തുടങ്ങി. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
https://www.facebook.com/share/p/18p3X84W93/
അന്വേഷണം
ആവശ്യപ്പെട്ടിടത്ത് കെഎസ്ആർടിസി ബസ് നിർത്താത്തതിനെ തുടർന്ന് ബസ്സിന്‍റെ ചില്ല് അടച്ച് പൊട്ടിച്ച യുവതി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ ഭാര്യയാണെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടന്നിരുന്നു. ഇത് തെറ്റായ പ്രചാരണമാണെന്ന് അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ബസ്സിലെ അക്രമസംഭവം എല്ലാ വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ഒപ്പം യുവതിയുടെ പ്രതികരണം തേടുകയും ചെയ്തിതിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട യുവതിയുടെ പേര് മുംതാസ് ബീഗം എന്നാണ്. കോട്ടയ്ക്കൽ-കോഴിക്കോട് യാത്രയ്ക്കിടെ ഉണ്ടായ കടുത്ത ശാരീരിക അസ്വസ്ഥതയും മാനസിക സമ്മർദ്ദവുമാണ് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കാൻ കാരണമായതെന്നാണ് മുംതാസ് ബീഗം മാധ്യമങ്ങളോട് പറഞ്ഞത്. പരിഭ്രാന്തിയിൽ അറിയാതെ സംഭവിച്ചുപോയതാണെന്ന് പറഞ്ഞ അവർ, അന്നേദിവസം തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ വെച്ച്, ട്രിപ്പ് മുടങ്ങിയത് ഉൾപ്പടെ ബസ്സിനുണ്ടായ നഷ്ടത്തിന് 28,000 രൂപ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
യുവതിക്ക് രാഷ്ട്രിയ പശ്ചാത്തലമോ അത്തരത്തിൽ അറിയപ്പെടുന്ന ബന്ധുക്കളോ ഉള്ളതായ വിവരമൊന്നും പുറത്തുവന്നിട്ടില്ല. മാത്രമല്ല, ഈ യുവതി തന്‍റെ ബന്ധുവാണെന്ന് പ്രചാരണം വ്യാജമാണെന്ന് പി.കെ. ഫിറോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാസ്തവം
കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർത്ത യുവതി പി.കെ. ഫിറോസിന്റെ ബന്ധുവാണെന്ന പ്രചരണം വ്യാജമാണ്.
Content Highlights: The woman involved in the KSRTC bus incident is identified as Mumtaz Begum., Claims linking her to PK Firos or V. Vaseef are confirmed as false., The incident was caused by physical and mental distress, not political motives., The legal case was settled by the woman paying damages of 28,000 rupees., PK Firos officially denied any relationship with the individual on social media.
Published: 19 May 2026, 06:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented