സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും വിവാഹിതരാകുന്നു എന്ന് വീണ്ടും വ്യാജപ്രചാരണം. മാതൃഭൂമിയുടെ വാർത്താ പോസ്റ്റർ എന്ന തരത്തിലാണ് ഇത്തവണ വ്യാജൻ ഇറങ്ങിയത്.  2022 ഏപ്രിൽ മാസത്തിലും  മാതൃഭൂമിയുടെ പേരിൽ ഇതേ വ്യാജവാർത്ത പ്രചരിച്ചിരുന്നു. 

To advertise here,

കഴിഞ്ഞ ദിവസം മുതലാണ് ഈ വ്യാജപോസ്റ്റർ പ്രചരിച്ച് തുടങ്ങിയത്. 2017-ൽ ചിന്ത തൻറെ ഫേസ്ബുക്കിൽ ഓണാശംസ നേർന്ന് കൊണ്ട് പങ്കുവച്ച ചിത്രമാണ് വ്യാജ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. മുകേഷിന്റെ ചിത്രമാകട്ടെ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നെടുത്തതും. 

മുൻവർഷത്തേതിന് സമാനമായി മുകേഷിനും ചിന്തയ്ക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ടാണ് ഫേസ്ബുക്കിൽ വ്യാജപോസ്റ്ററുകൾ  പങ്കുവച്ചത്. ഇരുവരെയും അപഹസിച്ചുകൊണ്ടുള്ള കമൻറുകളാണ് ഓരോ പോസ്റ്റുകൾക്ക് താഴെയും. 

 

 
 
ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. മാതൃഭൂമിയുടെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും. 

2022-ൽ വ്യാജ വാർത്ത പ്രചരിച്ചപ്പോൾ മാതൃഭൂമി നൽകിയ വിശദീകരണം:

https://english.mathrubhumi.com/news/kerala/fake-news-spreads-in-name-of-mathrubhumi-com-1.7436809