ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ തടസ്സപ്പെടുത്താൻ ഹിന്ദു സംഘടനകൾ ഡൽഹിയിലെ ജന്തർ മന്തറിലേക്ക് എത്തുന്നു എന്ന വാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാവി പതാകകൾ സ്ഥാപിച്ച ഒട്ടേറെ വാഹനങ്ങൾ നിരനിരയായി വരുന്നതാണ് ദൃശ്യങ്ങളിൽ.
പോസ്റ്റിൽ പറയുന്നത്- “ഹിന്ദു സംഘടനകൾ പാറ്റകളെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ഹിന്ദു സംഘടനകളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. അഭിജീത് ദിപ്‌കെ, ഓടിക്കോ” എന്നാണ്.
എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഈ ദൃശ്യങ്ങൾ 2022 ഡിസംബർ മുതൽ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് കണ്ടെത്തി. കൂടാതെ, 2024 സെപ്റ്റംബർ 23-ന് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഒരു പോസ്റ്റിൽ ഇത് ജമ്മുവിലെ 'യുവ രാജ്പുത് സഭ' (Yuva Rajput Sabha) സംഘടിപ്പിച്ച റാലിയാണെന്ന് രേഖപ്പെടുത്തിയതായി കണ്ടു.
വീഡിയോയിലെ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിൽ "Bakers Avenue" എന്നൊരു കടയുടെ ബോർഡ് വ്യക്തമായി കാണാൻ സാധിച്ചു. തുടർന്ന് ഗൂഗിൾ മാപ് സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ, ഈ കട ജമ്മുവിലെ ദോഗ്ര ചൗക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തി. വീഡിയോയിലെ കെട്ടിടങ്ങളും പശ്ചാത്തലവും ഗൂഗിൾ മാപ്പിലെ ദൃശ്യങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നുണ്ട്.
സി.ഇ.സിക്ക് എതിരെയുള്ള പ്രതിഷേധങ്ങളെ എതിർക്കുന്നുണ്ടെങ്കിലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ പദ്ധതിയില്ലെന്ന് ബജ്‌രംഗ് ദൾ ഒക്ടോബർ 8-ന് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും (VHP) ഈ പ്രസ്താവന പങ്കുവെച്ചിരുന്നു.
വാസ്തവം
ഡൽഹിയിലെ ജന്തർ മന്തറിൽ സമരത്തിൽ പങ്കെടുക്കാനെത്തുന്ന കോക്രോച്ച് ജനതാ പാർട്ടി അംഗങ്ങളെ പിടികൂടാനുള്ള ദൗത്യവുമായി ഹിന്ദു സംഘടനകളെത്തുന്നു എന്ന ഈ പ്രചാരണം വ്യാജമാണ്. നേരത്തെ ജമ്മുവിൽ നടന്ന റാലിയുടെ ദൃശ്യങ്ങളാണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്.
Content Highlights: A viral video claims Hindu organizations are marching to Jantar Mantar is false, Investigation reveals the video actually shows a Yuva Rajput Sabha rally in Jammu from previous years., Bajrang Dal and VHP clarified they have no plans for such a march to Jantar Mantar., Mathrubhumi Fact Check confirms the social media claim is completely fake.
Published: 10 Oct 2026, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented