ന്യൂഡൽഹി: താൻ അറസ്റ്റിന് തയ്യാറായിരുന്നുവെന്നും ആരെയും ഭയമില്ലെന്നും കോക്രോച്ച് ജനതപാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭീജിത്ത് ദീപ്കെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ദീപ്‌കെയെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ എത്തിയ ഉടൻ വിമാനത്തിനുള്ളിൽ കയറി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സി.ജെ.പി. നേതാക്കളായ ആശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരും അഭീജിത്തിനോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾപുറത്തുവന്നു. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്ത് മിനിറ്റുകൾക്കകം ഡൽഹി പോലീസ് ഉദ്യോഗസ്ഥർ വിമാനത്തിനകത്തേക്ക് പ്രവേശിക്കുകയും നേതാക്കളെ വളയുകയുമായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരും ഡൽഹി പോലീസ് ഓഫീസേഴ്‌സുമാണ് വിമാനത്തിൽകയറിയത്.
മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് അഭീജിത്ത് ദീപ്കെ എത്തിയത്. പോലീസ് ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽവെച്ച് അടുത്തേക്ക് വന്നപ്പോഴും താൻ അറസ്റ്റിന് തയ്യാറാണെന്ന് വ്യക്തമാക്കി ദീപ്കെ നിലപാടിൽ ഉറച്ചുനിന്നു. 'അറസ്റ്റിന് തയ്യാറായിരുന്നുവെന്നും, ആരെയും ഭയമില്ലെന്നുമാണ്' വിമാനത്തിൽവെച്ച് ദീപ്കെ പോലീസുകാരോട് പറഞ്ഞത്.
എന്നാൽ, താൻ പുറത്ത് ഇറങ്ങിയിട്ട് നടപടിയിലേക്ക് കടക്കാമായിരുന്നല്ലോ എന്ന് ദീപ്‌കെ ഉദ്യോഗസ്ഥരോട് ചോദിച്ചെങ്കിലും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീപത്തുള്ള സ്ത്രീ യാത്രക്കാരുൾപ്പടെയുള്ളവർ പരിഭ്രാന്തരായി നിൽക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
അഭീജിത്ത് ദീപ്കെയുടെ കൂടെയുണ്ടായിരുന്ന സിജെപി പ്രവർത്തകർ ഭാരത് മാതാ കീ ജയ് മുഴക്കി പ്രതിഷേധിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്തശേഷം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ഇവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന വിവരം നിലവിൽ ലഭ്യമില്ല.
Content Highlights: CJP founder Abhijit Deepke and leaders detained by Delhi Police inside an Air India flight., The detention occurred upon arrival at Indira Gandhi International Airport from Mumbai., Leaders were heading to Jantar Mantar to protest against the Chief Election Commissioner., Other detained leaders include Ashutosh Ranka and Sourav Das.
Published: 10 Oct 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented