ചേരാനല്ലൂർ: ചേരാനല്ലൂർ ഹരിശ്രീ നഗറിൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 22.40 ലക്ഷം ഉപയോഗിച്ചു നിർമിക്കുന്ന ഓപ്പൺ സ്‌റ്റേജിന്റെ ശിലാസ്ഥാപനം നടത്തി. ടി.ജെ. വിനോദ് എം.എൽ.എ. ശിലയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത് അധ്യക്ഷത വഹിച്ചു.

To advertise here,

വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ജി. രാജേഷ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആരിഫ മുഹമ്മദ്, പഞ്ചായത്തംഗം കെ.പി. ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.