
നെല്ലിക്കുഴി: കായികപ്രേമികൾക്കും ഫുട്‌ബോൾ താരങ്ങൾക്കും ആവേശമായി നെല്ലിക്കുഴി ഹൈസ്‌കൂൾ ഗ്രൗണ്ടിന്റെ നിർമാണ പ്രവർത്തനത്തിന് തുടക്കം. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് ഫുട്‌ബോൾ ഗ്രൗണ്ട് നിർമാണം നടത്തുന്നത്.
ഗ്രൗണ്ടിന് ചുറ്റും നെറ്റിട്ട്് ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത് മെംബർ പി.എ.എം ബഷീറിന്റെ അധ്യക്ഷതയിൽ ഗ്രൗണ്ട് നിർമാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, വൈസ് പ്രസിഡന്റ് അബു കൊട്ടാരം, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര എന്നിവർ സംസാരിച്ചു.
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ ഷിയാസ്, അജീബ് ഇരമല്ലൂർ, ഷാന്റി റെജി, സത്താർ വട്ടക്കുടി, സൽജാ ജോസ്, സി.കെ. സത്യൻ, രാഹുൽ തങ്കപ്പൻ, അധീന ജബ്ബാർ, അസീസ് മാമോളം, അജീന സുബൈർ, സ്‌കൂൾ ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: Construction of a new football ground worth 20 lakh rupees has begun at Nellikuzhi Government High School.
Published: 28 Nov 2026, 09:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented