പറവൂർ: സ്പീഡ് ഗവർണർ ഘടിപ്പിക്കാതെയും ഘടിപ്പിച്ചവ പ്രവർത്തനരഹിതമാക്കിയും സ്വകാര്യ ബസുകളുടെ പരക്കംപാച്ചിലിനെതിരേ നടപടി. മോട്ടോർ വാഹനവകുപ്പിന്റെ മിന്നൽ പരിശോധനയിൽ പിടിക്കപ്പെട്ടത് വിവിധതരം നിയമലംഘനങ്ങൾ നടത്തിയ 18 ബസുകൾ. ഇതിൽ 11 എണ്ണത്തിൽ സ്പീഡ് ഗവർണറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു.
അനധികൃതമായ ലൈറ്റുകൾ, ഓഡിയോ സിസ്റ്റം എന്നിവ പിടിപ്പിച്ചവ, കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവ തുടങ്ങിയ നിയമലംഘനങ്ങളാണ് മറ്റു ബസുകളിൽ കണ്ടെത്തിയത്.
160 കിലോമീറ്ററിലേറെ വേഗത്തിൽ ഓടിക്കുന്നത് ഒഴിവാക്കാൻ എല്ലാ ബസുകളിലും സ്പീഡ് ഗവർണർ ഘടിപ്പിക്കണമെന്നാണ് നിയമം. എന്നാൽ, പല ബസുകളിലും ഇതു ഘടിപ്പിക്കുന്നില്ല. പേരിനു ഘടിപ്പിച്ചവയിലാണെങ്കിൽ അവ പ്രവർത്തനരഹിതമാക്കിയിട്ടിരിക്കുകയുമാണ്. പിടിക്കപ്പെട്ട ബസുകൾക്കെതിരേ അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ, വേറെയും ബസുകൾ ഇത്തരത്തിൽ നിയമം കാറ്റിൽപറത്തി സർവീസ് നടത്തുന്നുണ്ടെന്നാണു സൂചന.
പിടിക്കപ്പെട്ട ബസുകൾ ഉടൻതന്നെ സ്പീഡ് ഗവർണറുകൾ പ്രവർത്തനക്ഷമമാക്കി ജോയിന്റ് ആർ.ടി.ഒ.യ്ക്ക് മുന്നിൽ ഹാജരാക്കണമെന്ന നിർദേശവും നൽകി. ഇനിയും പിടിക്കപ്പെട്ടാൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
വരുംദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അധികൃതർ പറഞ്ഞു. ജോയിന്റ് ആർ.ടി.ഒ. കിഷോർകുമാർ, ഉദ്യോഗസ്ഥരായ പി.ആർ. റെജീഷ്, കെ.എസ്. സജിൻ, ഷിബു തോമസ്, സുമേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights: The Motor Vehicles Department penalised 18 private buses in Paravur for traffic violations, including disabled speed governors and illegal lights.
Published: 28 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented