ചേരാനല്ലൂർ: കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള സൗത്ത് ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറ് വെള്ളിക്കുടങ്ങൾ, സ്വർണമാല, ദീപാരാധനത്തട്ട് എന്നിവ നഷ്ടപ്പെട്ടതിൽ കോൺഗ്രസ് ചേരാനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

To advertise here,

സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ക്ഷേത്രപരിസരത്തുനടന്ന ധർണ ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ ജോർജ് അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ. ലൂഡി ലൂയിസ്, ബ്ലോക്ക് പ്രസിഡന്റ് സനൽ നെടിയതറ, കെ.ജി. രാജേഷ്, കെ.ടി. ജോസഫ്, സ്മിതാ സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.