ആലുവ: മാരത്തൺ താരം പോൾ പടിഞ്ഞാറക്കരയ്ക്ക് ആലുവയിൽ ആവേശകരമായ സ്വീകരണം നൽകി. കായിക പ്രേമികളുടെ കൂട്ടായ്മയായ പെരിയാർ അഡ്വഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. അറുപതോളം ക്ലബ് അംഗങ്ങൾ അദ്ദേഹത്തോടൊപ്പം ആഘോഷ ഓട്ടത്തിൽ പങ്കെടുത്തു.

To advertise here,

വെറ്ററൻ കായികതാരം ജോസ് മാവേലി ആഘോഷ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

കായികപ്രേമികളുടെ അഭിമാനമായ പോൾ പടിഞ്ഞാറക്കര 200 ഫുൾ മാരത്തണുകൾ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. ഇതിനുപുറമെ 500 ഹാഫ് മാരത്തണുകളും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.

ആഘോഷ ഓട്ടത്തിനുശേഷം നടന്ന അനുമോദന ചടങ്ങിൽ പെരിയാർ അഡ്വഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോൾ പടിഞ്ഞാറക്കരയെ പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.

ക്ലബ് പ്രസിഡന്റ് ടി.എസ്. അനിൽ, വൈസ് പ്രസിഡന്റ് ഉബൈദ്, ജനറൽ സെക്രട്ടറി സുധിൽ ലോറൻസ്, രഞ്ജിത്ത് ബേബി, സംഗീത, സനിത, സുനിൽ തോപ്പിൽ, ബിനേഷ്, സുബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.