കോലഞ്ചേരി : കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമിച്ച വടവുകോട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് കാടുകയറി. നിർമാണം പൂർത്തിയാക്കി ആശുപത്രി അധികൃതർക്ക് കൈമാറിയ കെട്ടിടങ്ങൾ ഉപയോഗയോഗ്യമല്ലാത്ത സാഹചര്യത്തിൽ, പൊതുജനങ്ങളുടെ നികുതിപ്പണം പാഴായെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.
2021- 22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 88 കേന്ദ്രങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ നിർമിക്കാൻ അനുമതി നൽകിയത്. ഇതിനായി ഒരു കേന്ദ്രത്തിന് നിർമാണച്ചെലവും ഉപകരണങ്ങൾ വാങ്ങുന്നതിനുമടക്കം 1.83 കോടി രൂപയാണ് വകയിരുത്തിയത്. നിർമാണത്തിനായി കിഫ്‌കോൺ, തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുൾപ്പെടെയുള്ള ഏജൻസികളെ ചുമതലപ്പെടുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചുമതല കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനുമായിരുന്നു. എന്നാൽ, 2026 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം അനുവദിച്ച 88 കേന്ദ്രങ്ങളിൽ നിർമാണം പൂർത്തിയാക്കി ആശുപത്രി അധികൃതർക്ക് കൈമാറിയിട്ടുള്ളത് 33 കേന്ദ്രങ്ങളിൽ മാത്രമാണ്. ഇതിൽ വടവുകോട് ഗവ. ആശുപത്രിയും ഉൾപ്പെടും.
വടവുകോട് ആശുപത്രിയിൽ എത്തിയപ്പോൾ കാടുപിടിച്ചുകിടക്കുന്ന ഐസൊലേഷൻ വാർഡ് ശ്രദ്ധയിൽപ്പെട്ടതോടെ വി.പി. സജീന്ദ്രൻ എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് ആരോഗ്യവകുപ്പ് സെക്രട്ടറിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം വാർഡും ആശുപത്രിയിലെ കിടത്തിച്ചികിത്സാ വിഭാഗവും പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Published: 23 Oct 2026, 03:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented