കരിങ്ങാച്ചിറ : കോതമംഗലം ചെറിയ പള്ളിയിൽ കബറടങ്ങിരിക്കുന്ന വിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായുള്ള കാൽനട തീർഥയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി. കരിങ്ങാച്ചിറ സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽനിന്നും

To advertise here,

രാവിലെ വികാരി ഫാ. ടിജോ മർക്കോസിന്റെ നേതൃത്വത്തിൽനടന്ന ധൂപപ്രാർഥനയെ തുടർന്ന് ആരംഭിച്ച കാൽനട തീർഥയാത്രയ്ക്ക് ഫാ. ജോണി തുരുത്തിയിൽ, ഫാ. ബിനു സ്കറിയ, ഫാ. സ്ലീബ കളരിക്കൽ, ഫാ. പൗലോസ് ചാത്തോത്ത്, ട്രസ്‌റ്റിമാരായ കെ.എം. ഏലിയാസ്, അനിൽ സി. പീറ്റർ എന്നിവർ നേതൃത്വം നൽകി.

ക്യംതാ സെമിനാരിയിലെ സ്വീകരണത്തേത്തുടർന്ന് തിരുവാങ്കുളത്തെത്തിയ യാത്രയിൽ കടുംഗമംഗലം, കണ്ടനാട് പള്ളികളിലെ വിശ്വാസികളും ചേർന്നു. കക്കാട് ചാപ്പൽ, വെണ്ണിക്കുളം പള്ളി, വരിക്കോലി പള്ളി കോലഞ്ചേരി പള്ളി എന്നിവിടങ്ങളിലെ സ്വീകരണവും ഏറ്റുവാങ്ങി വിവിധ മേഖലകളിൽ നിന്നുവന്ന തീർഥാടകരുമായി വൈകീട്ട് കോതമംഗലം ചെറിയ പള്ളിയിൽ തീർഥയാത്ര എത്തിച്ചേർന്നു.