കൊച്ചി : കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു. രണ്ടാഴ്ചയ്ക്കകം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പു നൽകി.

To advertise here,

മുഖ്യമന്ത്രിയുടെ ആലുവ ദേശത്തുള്ള വീട്ടിൽ ഷഹബാസിന്റെ മാതാപിതാക്കളായ ഇക്ബാൽ, റംസീന എന്നിവരും സഹോദരങ്ങളുമാണ് മുഖ്യമന്ത്രിയെ കണ്ടത്. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് 2025 മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.