​കോഴഞ്ചേരി : തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ കോഴഞ്ചേരി ടൗണിൽ ഉണ്ടായിരുന്ന സീബ്രാലൈൻ റോഡ് പുനർനിർമാണശേഷം പുനഃസ്ഥാപിക്കാത്തത് കാൽനട യാത്രക്കാരെ വലയ്ക്കുന്നു.

To advertise here,

ടി.ബി. ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന വൺവേ അവസാനിക്കുന്ന കോഴഞ്ചേരി ടൗണിന്റെ തൊട്ട് കിഴക്ക് ഭാഗത്തായി സീബ്രാ ലൈൻ ഉണ്ടായിരുന്നു. ടി.കെ. റോഡ് കഴിഞ്ഞ ആഴ്ചയിൽ വീണ്ടും ഉന്നത നിലവാരത്തിൽ റീ ടാർ ചെയ്തപ്പോഴാണ് ഇവിടത്തെ സീബ്രാ ലൈൻ മാഞ്ഞുപോയത്. കോഴഞ്ചേരി ബസ്‌സ്റ്റാൻഡിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ ഉണ്ടായിരുന്ന സീബ്രാലൈനും ടാറിങ്ങിനെ തുടർന്ന് മാഞ്ഞെങ്കിലും അത് ബുധനാഴ്ച വീണ്ടും വരച്ചു. ലൈൻട്രാഫിക്കിനടക്കമുള്ളവ പൂർത്തിയാക്കിയെങ്കിലും റീ ടാറിങ്ങിൽ മാഞ്ഞുപോയ ഈ സീബ്രാലൈൻ മാത്രം വരയ്ക്കാത്തത് റോഡ് മുറിച്ച് കടക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡ് പുനർ നിർമിച്ചതോടെ തിരുവല്ല ഭാഗത്തു​നിന്ന് വരുന്ന വാഹനങ്ങളും ബസ്‌സ്റ്റാൻഡിൽനിന്ന്‌ ഇറങ്ങിവരുന്ന സ്വകാര്യ ബസുകളും അമിത വേഗത്തിൽ ഇതുവഴി കടന്നുപോകുന്നത് വലിയ അപകടത്തിന് കാരണമാകും.