രാമമംഗലം: രാമമംഗലം കുഴിപ്പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം 29-ന് സമാപിക്കും. ഞായറാഴ്ച രാവിലെ 6-ന്‌ ഗായത്രീസഹസ്രനാമാർച്ചന, തുടർന്ന്‌ സരസ്വതീ സ്തുതി, കലശാഭിഷേകം എന്നിവ നടക്കും. അവഭൃഥസ്നാനത്തെ തുടർന്ന് ആചാര്യന്റെ സമർപ്പണ പ്രഭാഷണം, പ്രസാദ വിതരണം ഉച്ചയ്ക്ക് 12.30-ന് മഹാ പ്രസാദ ഊട്ട് എന്നിവയുണ്ടാകും. യജ്ഞവേദിയിൽ ശനിയാഴ്ച രാവിലെ കുമാരിപൂജ നടന്നു.

To advertise here,