കിഴക്കമ്പലം: സെയ്ന്റ്‌ ജോസഫ് ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളിൽ ജോസഫൈൻ ബാലോത്സവ് 2026 സംഘടിപ്പിച്ചു.

To advertise here,

സമീപപ്രദേശങ്ങളിലെ വിവിധ എൽ.പി. സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.

വി.പി. സജീന്ദ്രൻ എം.എൽ.എ. ബാലോത്സവം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കേരള സർക്കാരിന്റെ പദ്ധതികളായ ലിറ്റിൽ കൈറ്റ് ജൂനിയർ, ഡിജിറ്റൽ സ്ക്വയർ എന്നിവയുടെ ഔപചാരിക ഉദ്ഘാടനവും എം.എൽ.എ. നിർവഹിച്ചു. ഫാ. ഫ്രാൻസിസ് അരീക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി പി.എ., ട്രസ്റ്റിമാരായ പോൾ പി. കുരീക്കൽ, ജോഷി ചെറിയാൻ, ബോർഡ് മെംബർ ഷാജി ജോർജ്, എം.പി.ടി.എ., പി.ടി.എ. പ്രതിനിധികൾ, അധ്യാപകർ എന്നിവർ സംസാരിച്ചു.