
അരൂർ: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് പുത്തൻപുരയ്ക്കൽ സുരേഷിന്റെ വീടാണ് തകർന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട് തകർന്നതോടെ കുടുംബത്തിന്റെ നിത്യജീവിതം ദുരിതത്തിലായി.
സുരേഷ്, അമ്മ, ഭാര്യ, രണ്ട് കുട്ടികൾ, സുരേഷിന്റെ സഹോദരി എന്നിവരാണ് ഈ വീട്ടിൽ താമസം. കാറ്റിൽ വീടിന്റെ പാതിതകർന്നു. നിലവിൽ ചെറിയ മഴപെയ്താൽ പോലും വെള്ളം അകത്തു കയറുന്ന സ്ഥിതിയാണ്. കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ. സുമനസ്സുകളുടെ സഹകരണത്തോടെ അടച്ചുറപ്പുള്ള വീട് എത്രയും വേഗം പൂർത്തീകരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന്
വാർഡംഗം സുറുമി ഖമറുദ്ദീൻ പറഞ്ഞു.
Content Highlights: A family in Arookkutty has been left stranded after heavy wind and rain severely damaged their house, forcing local residents to seek temporary shelter for them.
Published: 28 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented