ഫോർട്ട്കൊച്ചി: ഒൻപത് മാസം മുൻപ് നിർമാണമാരംഭിച്ച ഫോർട്ട്കൊച്ചി വില്ലേജ് ഓഫീസിന്റെ നിർമാണജോലികൾ പാതിവഴിയിൽ നിലച്ചു. നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ സമീപത്തുതന്നെയുള്ള സ്ഥലത്താണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ റവന്യൂ മന്ത്രി കെ. രാജൻ നിർമാണോദ്ഘാടനം നടത്തി. നിർമിതി കേന്ദ്രയ്ക്കായിരുന്നു നിർമാണ ചുമതല. തറകെട്ടി തൂണുകൾക്കുള്ള കമ്പിയും ഇട്ടശേഷമാണ്‌ അതിനോട് ചേർന്ന് അപകടാവസ്ഥയിൽ നിന്ന വൃക്ഷം വെട്ടിമാറ്റാൻ തീരുമാനിച്ചത്.

To advertise here,

വൃക്ഷം വെട്ടിയെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ നീക്കാനായില്ല. ഇവ നീക്കാൻ കൊച്ചി നഗരസഭാധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. വൃക്ഷത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതിനാൽ ജോലികൾ നടത്താനാവുന്നില്ല.

ഇതോടെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം അനിശ്ചിതത്വത്തിലായി.