
ആലുവ: അസ്സീസിയിലെ ഫ്രാൻസിസിന്റെ സ്വർഗപ്രവേശനത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് സെയ്ന്റ് തോമസ് കപ്പൂച്ചിൻ പ്രോവിൻസും ആലുവ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘അസ്സീസി സ്‌മാഷ് 2026’ ഷട്ടിൽ ടൂർണമെന്റ് ആലുവ ഫാ. ഇഗ്നേഷ്യസ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ സമാപിച്ചു.
പാവനാത്മ പ്രൊവിൻഷ്യാൽ ഫാ. വിനോദ് മങ്ങാട്ടിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ ഫ്രാൻസിസ്കൻ സഭകളിൽ നിന്നുള്ള സന്ന്യസ്തർ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ സെയ്ന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻഷ്യാൽ റവ. ഡോ. ജെയ്സൺ കാളൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അൻവർ സാദത്ത് എം.എൽ.എ. വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു.
എസ്.എച്ച്.എഫ്.സി.സി. എറണാകുളം പ്രോവിൻസ് പ്രൊവിൻഷ്യാൽ സിസ്റ്റർ ഷൈഫി ഡേവിസ്, റവ. ഫാ. ലൂയിസ്, ഷെല്ലി ജോസഫ്, ബോബി ആന്റണി എന്നിവർ സംസാരിച്ചു.
Content Highlights: The Assisi Smash 2026 shuttle tournament organized by St Thomas Capuchin Province and Aluva Club concluded at Fr Ignatius Memorial Stadium.
Published: 29 Nov 2026, 08:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented