
ചങ്ങനാശ്ശേരി: സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതി തുടങ്ങിയശേഷം രജിസ്റ്റർ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഏകദേശം 35 ശതമാനത്തിന്റെ കുറവുണ്ടായതായി മന്ത്രി രമേശ് ചെന്നിത്തല. ചങ്ങനാശ്ശേരി സർഗക്ഷേത്ര കൾച്ചറൽ, ചാരിറ്റബിൾ, അക്കാദമിക് ആൻഡ് മീഡിയ സെന്റർ സംഘടിപ്പിച്ച ചങ്ങനാശ്ശേരി മാരത്തണിന്റെ ഫൺ റൺ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. നടൻ മോഹൻലാലിന്റെ വാക്കുകളായ ‘നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന സന്ദേശം സമൂഹം ഒന്നടങ്കം ഏറ്റെടുത്ത് പ്രവർത്തിച്ചാൽ ലഹരിവിമുക്ത കേരളം യാഥാർഥ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാരത്തൺ മത്സരവിജയികൾക്കുള്ള സമ്മാനം വിനു ജോബ് എം.എൽ.എ. വിതരണം ചെയ്തു. 21 കിലോമീറ്റർ മാരത്തൺ ഫാ. തോമസ് മണ്ണൂപ്പറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റർ മാരത്തൺ സെയ്ന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്തും 2.5 കിലോമീറ്റർ ടീൻസ് മാരത്തൺ മെഡിമിക്‌സ് കേരള സെയിൽസ് ഹെഡ് എസ്.എസ്. ശ്രീകുമാറും ഫ്ളാഗ് ഓഫ് ചെയ്തു. കിഡ്‌സ് മാരത്തൺ മുത്തൂറ്റ് ഫിനാൻസ് റീജണൽ മാനേജർ ജോബി അലക്‌സും രാജ് ഫിലിപ്പും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
സർഗക്ഷേത്ര രക്ഷാധികാരി ഡോ. ടോമി കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, ഫാ. ജോസ് പൂവാട്ടിൽ, ഫാ. തോമസ് മണ്ണൂപ്പറമ്പിൽ, സിബിച്ചൻ തരകൻപറമ്പിൽ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, വർഗീസ് ആന്റണി, തോമസ് മാത്യു തേവലക്കര, ജോബി അലക്‌സ്, എസ്.എസ്. ശ്രീകുമാർ, ക്രിസ്തുജ്യോതി കോളേജ് ഡയറക്ടർ ഫാ. ജസ്റ്റിൻ ആലുക്കൽ, ചെത്തിപ്പുഴ സെയ്ന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ. ജെയിംസ് കുന്നത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോഷി മുപ്പതിൽച്ചിറ, ഡിവൈ.എസ്.പി. എസ്. ആഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Minister Ramesh Chennithala stated that crime dropped by 35 percent in Changanassery following the implementation of Operation Thoofan.
Published: 29 Nov 2026, 09:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented