പെരുമ്പാവൂർ: വാഹനത്തിന് സൈഡ് കൊടുക്കാത്തതിൽ ഹോണടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞവരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഈരാറ്റുപേട്ട നടക്കൽ വാഞ്ചങ്കൽ ആഷിദ് യൂസഫ് (26), ഈരാറ്റുപേട്ട അരുവിത്തറ എടത്തംകുന്നേൽ ഷാഹുൽ സുനീർ (30) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇല്ലിത്തോട് സ്വദേശി സ്വീറ്റോ ജോണിക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലാണ് സംഭവം. തടികയറ്റിവന്ന ലോറിയിലെ ജീവനക്കാരാണ്‌ പ്രതികൾ. ലോറിയുടെ പിന്നിൽ ബൈക്കിൽ യാത്രചെയ്ത സ്വീറ്റോ ജോണി, സൈഡ് കിട്ടാൻ തുടരെത്തുടരെ ഹോണടിച്ചതിൻെറ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം. തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്.

To advertise here,