എടയ്ക്കാട്ടുവയൽ: എടയ്ക്കാട്ടുവയൽ ഗ്രാമപ്പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കെട്ടിടത്തിന്റെ താഴെ നിലയിൽ യോഗാ ഹാളും മുകൾ നിലയിൽ പരിശോധന മുറി, ഫാർമസി, വിസിറ്റിങ് ഏരിയ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത്.

To advertise here,

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ് അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയ സോമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, സ്മിത കെ. മോഹൻ, ബെന്നി കെ. പൗലോസ്, സാലി പീറ്റർ, ആദർശ് സജികുമാർ, ഷീന ഷാജി, ജോർജ് തോമസ്, ജോഹർ എൻ. ചാക്കോ, ബിജു തോമസ്, സന്ധ്യ സന്തോഷ്, സവിത സോംകുമാർ, എൽദോ ചാക്കോ ജോഷി, മായ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.